Kerala

ബ്രിട്ടീഷുകാർ തകർത്ത എണ്ണൂറ് വർഷം പഴക്കമുള്ള ദേവീക്ഷേത്രത്തിൽ വീണ്ടും മന്ത്രധ്വനികളുയർന്നു; പ്രതിഷ്‌ഠാ കർമ്മത്തിനൊരുങ്ങി പുതിയിടത്ത് ശ്രീപാർവ്വതീ ക്ഷേത്രം; അപർണ്ണോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കിഴക്കേക്കല്ലട: പുതിയിടത്ത് ശ്രീപാർവ്വതീ ക്ഷേത്രത്തിന്റെ പുനഃ പ്രതിഷ്‌ഠാ മഹോത്സവമായ അപർണ്ണോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ധീര ദേശാഭിമാനി വേലുത്തമ്പി ദളവയെ തേടിയെത്തിയ ബ്രിട്ടീഷ് സൈന്യം തകർത്തു എന്ന് കരുതപ്പെടുന്ന, എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണ് പുതിയിടം ശ്രീപാർവ്വതി ക്ഷേത്രം. വർഷങ്ങൾ നീണ്ട നാശോന്മുഖമായ അവസ്ഥയ്ക്ക് ശേഷം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പിന്തുണയോടെ പ്രദേശവാസികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പുനരുദ്ധാരണം ചെയ്‌ത്‌ പ്രതിഷ്ഠയ്ക്ക് തയ്യാറെടുക്കുകയാണ്. 2025 മെയ് 03 മുതൽ 12 വരെ നടക്കുന്ന അപർണ്ണോത്സവത്തിന് ശനിയാഴ്ച തുടക്കമായി. മെയ് 9 വെള്ളിയാഴ്ചയാണ് പ്രതിഷ്‌ഠ.

10 ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സാംസ്കാരിക ഉത്സവത്തിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രഗത്ഭർ അതിഥികളായെത്തും. കൊളത്തൂർ അദ്വൈതാശ്രമ മഠാതിപതി സ്വാമി ചിദാനന്ദപുരി, സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, ശക്തിപാദ അദ്വൈതാശ്രമത്തിലെ സ്വാമിനി ഗുരുപ്രിയ ആനന്ദമയീ ദേവി, സ്വാമിനി ദിവ്യാനന്ദപുരി , താമരക്കുടി ജ്ഞാന കുടീരത്തിലെ സ്വാമിനി മായ ശാരദാനന്ദ സരസ്വതി, സ്വാമിതി ഗീതാ ശാരതാനന്ദ സരസ്വതി, ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിയ നിരവധി സന്ന്യാസി ശ്രേഷ്ടർ ഉത്സവ വേദിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഗോവാ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, RSS ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം.രാധാകൃഷ്ണൻ, മുതിർന്ന RSS പ്രചാരകൻ എസ്. സേതുമാധവൻ, കേസരി പ്രത്രാധിപർ ഡോ. N R മധു, Adv. ശങ്കു T ദാസ്, K രാഹുൽ, കേരളം ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് പ്രൊഫ. നാരയണ ഭട്ടത്തിരിപ്പാട് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

ശനിയാഴ്ച വൈകുന്നേരം 4.30 ന് പ്രതിഷ്ഠാ ശോഭായാത്രയോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. ഇന്നത്തെ ആത്മീയ സദസ്സിൽ സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 6.26 നും 7.02 നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ പ്രതിഷ്‌ഠാ കർമ്മം നടക്കും. ക്ഷേത്രം തന്ത്രി മുടുപ്പിലാപ്പള്ളി മഠം ബ്രഹ്മശ്രീ വാസുദേവ സോമയാജിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ദേവി ശ്രീപാർവ്വതിയുടെ വിഗ്രഹ പുനപ്രതിഷ്ഠ ചടങ്ങുകൾ പുരോഗമിക്കുന്നത്. മെയ് 12 ന് നടക്കുന്ന അപർണ്ണോത്സവം സമാപന സമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്യും.

Kumar Samyogee

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

1 hour ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

2 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

3 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

3 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

3 hours ago