Kerala

ശ്വാസതടസ്സ രോഗങ്ങൾക്ക് “പ്രാണായാമം”; ശ്രദ്ധേയമായി ഡോ.കെ. വേണുഗോപാലിന്റെ പഠനം

ആലപ്പുഴ: പ്രാണായാമം (pranayama) ശ്വാസതടസ്സ രോഗികൾക്ക് പ്രയോജനകരമെന്ന് പഠനം. ആലപ്പുഴ ജനറൽ ആശുപത്രി ശ്വാസകോശ വിഭാഗം മേധാവിയും ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ.കെ. വേണുഗോപാൽ അറുപതോളം രോഗികളിൽ നടത്തിയ പഠനഫലത്തിലാണ് നിർണ്ണായക കണ്ടെത്തൽ. ഈ പഠനഫലം അമേരിക്കൻ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസിന്റെ അന്താരാഷ്ട്ര വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്.

ശ്വാസതടസ്സ രോഗികളെ മൂന്നായി തിരിച്ച് ഒരു വിഭാഗത്തിന് സാധാരണ ചികിത്സയും മറ്റൊന്നിന് വ്യായാമമുറയായ ഡയഫ്രമാറ്റിക് ബ്രീത്തിങ്ങും, മറ്റുള്ളവർക്ക് പ്രാണായാമവും നൽകിയശേഷമാണ് പഠനം ഡോക്ടർ പഠനം നടത്തിയത്. ഇതിൽ പ്രാണായാമം മറ്റു ചികിത്സയോടൊപ്പം നേടിയവർക്ക് മറ്റ് രണ്ട് വിഭാഗങ്ങളെക്കാൾ മേന്മയുള്ളതായാണ് കണ്ടെത്തൽ.

ആറുമാസത്തോളം നടത്തിയ ഗവേഷണത്തിൽ ഫിസിയോതെറാപ്പിസ്റ്റ് അനുജ, ഡോക്ടർ ശ്രീലത, ഡോക്ടർ നിഷ എന്നിവരും പങ്കാളികളായിരുന്നു. ഗവേഷണഫലം അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധമായ ചെസ്റ്റ് ജേണലിൽ പ്രസിദ്ധീകരിക്കും. ഇറ്റലിയിലെ ബോളോണയിൽ അടുത്ത ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. രണ്ടു വർഷങ്ങൾക്കു ശേഷം ആദ്യമായാണ് അമേരിക്കൻ യൂറോപ്യൻ മേഖലയിൽ ഭൗതിക സമ്മേളനം നടക്കുന്നത്.

B4 Admin

Recent Posts

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

26 minutes ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

7 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

8 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

9 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

10 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

10 hours ago