Featured

പ്രവീണ്‍കുമാര്‍ നെട്ടാരുവിന്റെ കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

ദക്ഷിണ കന്നഡയിലെ യുവമോർച്ച നേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ മതഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഹലാല്‍ മംസത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലെന്ന് റിപ്പോർട്ടുകൾ. കര്‍ണാടകയില്‍ ഹലാല്‍ വിഷയം ഉണ്ടായതിന് ശേഷം വിവിധ മത വിഭാഗങ്ങള്‍ക്ക് ഹലാല്‍ ഇതര മാംസം ലഭിച്ചിരുന്നില്ല. ഇതിനാല്‍ പ്രവീണ്‍ ഒന്‍പത് മാസം മുമ്പ് ബെല്ലാരെയില്‍ ‘അക്ഷയ് ഫാം ഫ്രഷ് ചിക്കന്‍’ എന്ന പേരില്‍ ചിക്കന്‍ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. ഈ സമയം ബെല്ലാരെയിലെ കോഴി ഇറച്ചി കച്ചവടം ഹലാല്‍ മാംസ വില്‍പ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു.

പ്രവീണ്‍ കോഴി ഇറച്ചി കച്ചവടം തുടങ്ങിയതോടെ ഹലാല്‍ മാംസ വില്‍പ്പനയില്‍ കുത്തനെ ഇടിവുണ്ടായി.
ഇതോടെ പ്രദേശത്തെ മുസ്‌ലീംകർക്കും ഹലാല്‍ മാംസ വില്‍പ്പനക്കാർക്കും പ്രവീണിനോട് വൈരാഗ്യം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് നിരവധി തവണ ഇവര്‍ പ്രവീണിനെ മാംസ വിൽപ്പനയെ ചൊല്ലി ഭീഷണിപ്പെടുത്തിയിരുന്നു. ചിക്കന്‍ സെന്റര്‍ പൂട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ എത്ര തടസ്സങ്ങള്‍ നേരിട്ടാലും ഈ രംഗത്ത് തന്നെ താന്‍ തുടരുമെന്നും പ്രവീണ്‍ ഇക്കൂട്ടരെ അറിയിച്ചു.

പ്രവീണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നിരവധി യുവാക്കള്‍ ജില്ലയില്‍ പലയിടത്തും ഇത്തരം ബിസിനസുകൾ ആരംഭിച്ചു. ഇവര്‍ക്കെല്ലാം പ്രവീണ്‍ വേണ്ട സഹായങ്ങളും ചെയ്തു നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ രഞ്ജിത്ത് പറഞ്ഞു.

പ്രവീണ്‍ ദേശീയ താല്‍പ്പര്യമുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഈ പോസ്റ്റുകളുടെ പേരില്‍ നിരവധി ഭീഷണികള്‍ ലഭിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ തയ്യല്‍തൊഴിലാളി കനയ്യ ലാലിനെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിലും പ്രവീണിന് നിരവധി ഇടങ്ങളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ടുപേരില്‍ ഒരാളായ ബെല്ലാരെ സ്വദേശി മുഹമ്മദ് ഷെഫീഖും പിതാവും പ്രവീണിന്റെ ചിക്കന്‍ സെന്ററിലെ ജീവനക്കാരായിരുന്നു. ഷെഫീഖാണ് കൊലപാതക സംഘത്തിന് പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ഇതിനാല്‍ തന്നെ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രവീണ്‍കുമാര്‍ നെട്ടാരുവിന്റെ കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

admin

Recent Posts

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

13 mins ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

28 mins ago

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

2 hours ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

2 hours ago