പ്രയാഗ് രാജിലെ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും. ജനുവരി പതിനഞ്ചിനാണ് കുംഭമേള തുടങ്ങിയത്. മഹാ ശിവരാത്രി ദിവസമായ ഇന്ന് ആറാമത്തെയും അവസാനത്തെയും സ്നാനം തീര്‍ഥാടകര്‍ ത്രിവേണി സംഗമത്തിൽ നടത്തും. സമാപന ദിനത്തോടനുബന്ധിച്ച് ഏകദേശം അറുപതു ലക്ഷത്തോളം ഭക്ത്തർ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യാനായി എത്തുമെന്നാണ് റിപ്പോർട്ട് . 22 കോടി തീര്‍ഥാടകര്‍ കുംഭമേളയ്ക്കെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
ഏറ്റവും വലിയ ഗതാഗത സംവിധാനം, ജനത്തിരക്ക് നിയന്ത്രണം, മികച്ച ശുചീകരണം, തുടങ്ങി മൂന്നു വിഭാഗങ്ങളിൽ ഗിന്നസ് റെക്കോഡിന് കുംഭമേളയെ പരിഗണിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ കുംഭമേളയിൽ സ്നാനത്തിന് എത്തിയിരുന്നു.നാളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മേളയുടെ സമാപനം സമ്മേളനത്തിൽ പങ്കെടുക്കും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…