delhi-bjp-urges-ndmc-to-rename-akbar-road-in-honour-of-late-general-bipin-rawat
ലക്‌നൗ : ഊട്ടി കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പേര് പ്രയാഗ്‌രാജിലെ റോഡിന് നല്‍കാന്‍ തീരുമാനം. റസുലാബാദിലേക്കുള്ള റോഡിനോ, സംഗമം അക്ഷയ് വതിലേക്കുള്ള റോഡിനോ ആകും ബിപിന്‍ റാവത്തിന്റെ പേര് നല്‍കുക. പ്രയാഗ്‌രാജ് മുന്‍സിപ്പില്‍ കോര്‍പ്പറേഷനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
മാത്രമല്ല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹൗസില്‍ പ്രയാഗ്‌രാജിലെ ഒരു റോഡിന് ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് കൗണ്‍സിലര്‍ മുകേഷ് തിവാരിയാണ്. ഇതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ പ്രതിമ നഗരത്തിലെ പ്രധാന ചത്വരത്തില്‍ സ്ഥാപിക്കണമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പ്രയാഗ്‌രാജ് മേയര്‍ അഭിലാഷ ഗുപ്തയുടെ അധ്യക്ഷതയില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളുടെയും കൗണ്‍സിലര്‍മാര്‍ നിര്‍ദേശം അംഗീകരിക്കുകയും അത് പാസാക്കുകയുമായിരുന്നു. അതേസമയം റോഡുകള്‍ക്ക് പേരിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന സമിതിക്ക് ഈ നിര്‍ദ്ദേശം അയയ്ക്കുമെന്ന് പ്രയാഗ്‌രാജ് മേയര്‍ അഭിലാഷ ഗുപ്ത പറഞ്ഞു. പ്രയാഗ്‌രാജിന് സിഡിഎസ് ബിപിന്‍ റാവത്തിനോടുള്ള ആദരവാണ് ഇതെന്നും അഭിലാഷ ഗുപ്ത പറഞ്ഞു.
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…