Wednesday, May 8, 2024
spot_img

പ്രധാന റോഡിന് ഇനി ബിപിന്‍ റാവത്തിന്റെ പേര് : പ്രതിമ സ്ഥാപിക്കാനും തീരുമാനം

ലക്‌നൗ : ഊട്ടി കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പേര് പ്രയാഗ്‌രാജിലെ റോഡിന് നല്‍കാന്‍ തീരുമാനം. റസുലാബാദിലേക്കുള്ള റോഡിനോ, സംഗമം അക്ഷയ് വതിലേക്കുള്ള റോഡിനോ ആകും ബിപിന്‍ റാവത്തിന്റെ പേര് നല്‍കുക. പ്രയാഗ്‌രാജ് മുന്‍സിപ്പില്‍ കോര്‍പ്പറേഷനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

മാത്രമല്ല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹൗസില്‍ പ്രയാഗ്‌രാജിലെ ഒരു റോഡിന് ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് കൗണ്‍സിലര്‍ മുകേഷ് തിവാരിയാണ്. ഇതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ പ്രതിമ നഗരത്തിലെ പ്രധാന ചത്വരത്തില്‍ സ്ഥാപിക്കണമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

പ്രയാഗ്‌രാജ് മേയര്‍ അഭിലാഷ ഗുപ്തയുടെ അധ്യക്ഷതയില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളുടെയും കൗണ്‍സിലര്‍മാര്‍ നിര്‍ദേശം അംഗീകരിക്കുകയും അത് പാസാക്കുകയുമായിരുന്നു. അതേസമയം റോഡുകള്‍ക്ക് പേരിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന സമിതിക്ക് ഈ നിര്‍ദ്ദേശം അയയ്ക്കുമെന്ന് പ്രയാഗ്‌രാജ് മേയര്‍ അഭിലാഷ ഗുപ്ത പറഞ്ഞു. പ്രയാഗ്‌രാജിന് സിഡിഎസ് ബിപിന്‍ റാവത്തിനോടുള്ള ആദരവാണ് ഇതെന്നും അഭിലാഷ ഗുപ്ത പറഞ്ഞു.

Related Articles

Latest Articles