Kerala

പ്രാർത്ഥനകൾ വിഫലമായി; വേദനകളില്ലാത്ത ലോകത്തേക്ക് ആൻ മരിയ യാത്രയായി

പ്രാർത്ഥനകൾ വിഫലമായി. മലയാളികളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഹൃദയാഘാതമുണ്ടായതിനേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്.

ജൂൺ ഒന്നിനു ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ രാവിലെ കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആന്‍ മരിയയെ കട്ടപ്പനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിവിധ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ട്രാഫിക് വിഭാഗത്തിന്റെയും സംയുക്ത പരിശ്രമത്താൽ രണ്ടരമണിക്കൂറെടുത്ത് ആംബുലന്‍സില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെന്റ് തോമസ് ദേവാലത്തിൽ നടക്കും.

Anandhu Ajitha

Recent Posts

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഭാര്യയെ നഗരസഭാ ചെയര്‍പേഴ്സസൺ സ്ഥാനത്ത് പരിഗണിച്ചില്ല !എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ

കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ…

14 minutes ago

താൻ ഡി. മണിയല്ല ! തന്റെ പേര് എം. എസ് മണിയാണ്! വിശദീകരണവുമായി ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത തമിഴ് വ്യവസായി; തിരുവനന്തപുരത്ത് ഹാജരാകാൻ സമൻസ്

ചെന്നൈ : ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി വിശദീകരണവുമായി…

31 minutes ago

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്! ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ് ; പുറത്തുവന്നത് ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ്…

50 minutes ago

ശബരിമല സ്വര്‍ണക്കൊള്ള ! ഡി മണിയെ ചോദ്യം ചെയ്ത് എസ്ഐടി; ദിണ്ടിഗലിലെ കൂട്ടാളിയുടേതുൾപ്പെടെ വീട്ടിലും ഓഫീസിലും മിന്നൽ പരിശോധന

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .…

2 hours ago

തിരുവനന്തപുരം മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു I V V RAJESH TVM MAYOR

ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാന നേതാക്കളുടെ നിര ! രാജീവ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും, സുരേന്ദ്രനും, വി മുരളീധരനും…

2 hours ago

പങ്കാളിയെ കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ : ഒരു കേരളാ സ്റ്റോറി.

കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…

5 hours ago