India

സാങ്കേതിക തകരാർ; റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനം ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

ദില്ലി: ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനമാണ് ദില്ലി വിമാനത്താവളത്തിൽ ഇറക്കിയത്. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ വിമാനം നിലത്തിറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തിൽ തിരിച്ചിരിക്കുന്നത്.

ദില്ലി വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.40ന് പറന്നുയർന്ന 6E 2172 ഇൻഡിഗോ വിമാനം 8.20ഓടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്നും ഐജിഐ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നെന്നും പൈലറ്റ് ആകാശത്ത് വെച്ച് അറിയിക്കുകയായിരുന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.

സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനം എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് പട്ന വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

anaswara baburaj

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

6 hours ago