wild-elephant
പാലക്കാട്: മണ്ണാര്‍ക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ കാട്ടാന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസിലെ രണ്ടാം പ്രതി റിയാസുദ്ദീനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷം പ്രതി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ കാട്ടാന സ്ഫോടക വസ്തു പെട്ടിത്തെറിച്ച് ചെരിഞ്ഞ സംഭവത്തില്‍ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ധീന്‍ ശനിയാഴ്ച മണ്ണാര്‍ക്കാട് കോടതിയിലാണ് കീഴടങ്ങിയത്. കോടതി മൂന്നു ദിവസമാണ് വനം വകുപ്പിന് കസ്റ്റഡി അനുവദിച്ചത്. കാപ്പുപറമ്പിലും കാട്ടാന ചരിഞ്ഞ അമ്പലപ്പാറയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
റിയാസുദ്ധീന്‍റെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഒതുക്കും പുറത്ത് അബ്ദുൽ കരീം ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം മെയ് 25നാണ് തിരുവിഴാംകുന്ന് വെള്ളിയാര്‍ പുഴയില്‍ വായില്‍ മുറിവേറ്റ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. മെയ് 27ന് കാട്ടാന ചരിഞ്ഞു. കേസില്‍ മൂന്നാം പ്രതി വിന്‍സന്‍റ് ദിവസങ്ങള്‍ക്കകം പിടിയിലായി. ഇതിന് പിന്നാലെ അബ്ദുള്‍ കരീമും റിയാസുദ്ധീനും ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പും പൊലീസും കേസെടുത്തിരുന്നു.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…