Kerala

അധികൃതരുടെ കടുത്ത അനാസ്ഥ ..! അപകട സൂചനബോർഡുകൾ ഇല്ല,കാർ ഡിവൈഡറിലിടിച്ച് ഗർഭിണിക്കും ഭർത്താവിനും പരിക്ക്

മൂന്നാർ: കാർ ഡിവൈഡറിലിടിച്ച് ഗർഭിണിക്കും ഭർത്താവിനും പരിക്ക്.മൂന്നാർ ടൗണിലെ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ച ശേഷം വാഹനം മറിയുകയായിരുന്നു.കോയമ്പത്തൂർ മാടപ്പുറം സ്വദേശി പി.അനീഷ് (29), ഭാര്യ രാജേശ്വരി (26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 11നാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശനത്തിനായി കോയമ്പത്തൂരിൽ നിന്നു വരുന്നതിനിടയിൽ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്.

കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ മുൻവശത്തെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അപകട മുന്നറിയിപ്പ് ഫലകങ്ങളോ, റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ മറയൂർ ഭാഗത്തു നിന്നു രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങൾ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചു മറിയുന്നത് പതിവായിരിക്കുകയാണ്. ആറുമാസ ത്തിനിടെ 25 അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.

Anusha PV

Recent Posts

മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ സ്ഫോടനം !നാല് മരണം ! 30 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ താനെ ഡോംബിവലിയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. മുപ്പതിലധികം പേർക്ക്…

7 mins ago

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം !പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ…

29 mins ago

തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് !അനുമതി വൈകും; ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകിയേക്കും. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന വിലയിരുത്തലിൽ മറ്റന്നാൾ…

34 mins ago

നികുതി പിരിവ് ഇപ്പോഴും കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ തെളിവ്

101 കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ മിന്നൽ പരിശോധന ! തട്ടിപ്പുകാരിൽ ചിലർ പിടിയിലായതായി സൂചന I

37 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

2 hours ago