India

2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണോ? 2047 വരെയുള്ള പ്ലാൻ കൈയ്യിലുണ്ടെന്ന് മാസ് മറുപടിയുമായി മോദി

ദില്ലി: 2047 വരേയ്ക്കുമുള്ള പ്ലാനുകൾ ബിജെപിയുടെ കയ്യിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2029 ലെ തെരഞ്ഞെടുപ്പിന് ബിജെപി തയ്യാറാണോ എന്ന ചോദ്യത്തിനായിരുന്നു 2047 വരെയുള്ള പ്ലാൻ തങ്ങളുടെ കൈയ്യിലുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യ ടുഡേ കോൺക്ലേവ് 2024-ൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുവേദിയാണിത്.

തലക്കെട്ടുകൾക്കായി താൻ പ്രവർത്തിക്കാറില്ല എന്നും സമയപരിധിക്കുള്ളിൽ തന്റെ ജോലി പൂർത്തിയാക്കും എന്ന് ഉറപ്പു നൽകുകയാണ് ചെയ്യാറുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ലോകം മുഴുവനും നിരവധി അനിശ്ചിതത്വങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഇന്ത്യ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷമായി ബിജെപി നേതൃത്വത്തിൽ കേന്ദ്രസർക്കാർ വടക്കു കിഴക്കൻ മേഖലകളിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കോൺക്ലേവിൽ എടുത്തുപറഞ്ഞു. 2014 ന് മുൻപ് വടക്ക് കിഴക്കൻ മേഖല പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്ന നിലയിലായിരുന്നുയെങ്കിലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങൾ അവിടെ സംഭവിച്ചെന്നും വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടായെന്നും മോദി വ്യക്തമാക്കി.

anaswara baburaj

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

4 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

5 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

5 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

6 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

6 hours ago