India

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ച് രാഷ്‌ട്രപതി ; അനന്ദ്നാഗിൽ വീരമൃത്യു വരിച്ച മൻപ്രീത് സിങ് ഉള്‍പ്പെടെ 4 പേര്‍ക്ക് കീര്‍ത്തിചക്ര

ദില്ലി : സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു . കശ്മീരിലെ അനന്ദ്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങ് അടക്കം നാല് പേരെ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ കീർത്തിചക്ര നൽകി ആദരിക്കും. കേണൽ മൻപ്രീത് സിങ്ങിന് മരണാനന്തര ബഹുമതിയായാണ് കീർത്തി ചക്ര നൽകുക.

2023 സെപ്റ്റംബർ 13ലുണ്ടായ ഭീകരാക്രമണത്തിലാണ് മൻപ്രീത് സിങ്ങിന് ജീവൻ നഷ്ടമായത്. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ഹുമയൂൺ ഭട്ട്, സിപോയ് പർദീപ് സിങ് എന്നിവരാണ് അനന്ദ്നാഗിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.17 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് കേണൽ മൻപ്രീത്. ഭീകരാക്രമണ സമയത്ത് രാഷ്ട്രീയ റൈഫിൾസ് 19ന്‍റെ ഭാഗമായിരുന്നു മൻപ്രീത് സിങ്. ആർആർലെ കാലാവധി പൂർത്തിയാക്കാൻ നാല് മാസം മാത്രം ശേഷിക്കേയാണ് ഭീകരാക്രമണത്തില്‍ മൻപ്രീത് സിങിന്‍റെ ജീവന്‍ നഷ്‌ടപ്പെടുന്നത്.

പഞ്ചാബിലെ ഭരോൻജിയാനിലാണ് കേണൽ മൻപ്രീതിൻ്റെ കുടുംബം. ഭാര്യ ജഗ്മീത് ഗ്രെവാളും രണ്ട് മക്കളും അടങ്ങുന്നതാണ് മന്‍പ്രീത് സിങ്ങിന്‍റെ കുടുംബം. റൈഫിൾമാൻ രവി കുമാർ, മേജർ എം നായിഡു എന്നിവരുൾപ്പെടെ നാല് സൈനികർക്കാണ് കീർത്തി ചക്ര ലഭിച്ചത്. ദീപക് കുമാറിന് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

6 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

6 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

6 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago