India

നീരജ് ചോപ്രയ്ക്കും, മൈഥിലി രാജിനും, ശ്രീജേഷിനും ഖേൽ രത്‌ന; കെ.സി ലേഖയ്ക്ക് ധ്യാൻ ചന്ദ് പുരസ്‌കാരം; കായിക രംഗത്തെ അതുല്യ പ്രതിഭകളെ ഇന്ന് ആദരിക്കും

ദില്ലി: ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും (National Sports Awards 2021). കായിക രംഗത്ത് രാജ്യത്തിന്റെ കീർത്തി വാനോളം ഉയർത്തിയ അതുല്യ താരങ്ങൾക്കാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാര ദാനം നിർവഹിക്കും.
ടോക്കിയോ ഒളിംപിക്‌സിൽ (Tokyo Olympics) മിന്നുന്ന പ്രകടനം കാഴ്ച വച്ച് മെഡൽ കരസ്ഥമാക്കിയ നീരജ് ചോപ്ര, ഗുസ്തി താരം രവികുമാർ, ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്ൻ, ഹോക്കി താരം പി.ആർ ശ്രീജേഷ്, പാരാ ഷൂട്ടർ അവനി ലേഖര, പാരാ ബാഡ്മിന്റൺ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗർ, പാരാ ജാവലിൻ മത്സരത്തിലെ താരം സുമിത് ആന്റിൽ, പാരാ ഷൂട്ടർ മനീഷ് നർവാൾ, എന്നിവർക്കും, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ്, ഹോക്കി താരം മൻപ്രീത് സിംഗ് എന്നിവരുൾപ്പെടെ 12 കായിക താരങ്ങൾക്കാണ് ഖേൽരത്‌ന പുരസ്‌കാരം സമ്മാനിക്കുന്നത്.

ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മലയാളിയായ ബോക്‌സിങ് താരം കെ.സി ലേഖയ്‌ക്കും, അഭിജിത് കുന്റെ, ദേവീന്ദർ സിംഗ് ഗാർച്ച, കാകാസ് കുമാർ, സജ്ജിൻ സിംഗ് എന്നിവർക്ക് സമ്മാനിക്കും. രാധാകൃഷ്ണൻ നായർ, ടിപി ഔസേപ്പ്, സർക്കാർ തൽവാർ, സർപാൽ സിംഗ്, ആശാൻ കുമാർ, തപൻ കുമാർ പാനിഗ്ര എന്നിവർക്ക് ദ്രോണാചാര്യ പുരസ്‌കാരവും സമ്മാനിക്കും.

അതോടൊപ്പം അർപിന്ദർ സിംഗ്, സിമ്രൻജിത് കൗർ, ശിഖർ ധവാൻ, ഭവാനി ദേവി, മോണിക്ക, വന്ദന കടാരിയ, സന്ദീപ് നർവാൾ, ഹിമാനി ഉത്തം പരബ്, അഭിഷേക് വർമ, അങ്കിത റെയ്‌ന, ദീപക് പുനിയ, ദിൽപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ്, രൂപീന്ദർ പാൽ സിംഗ്, സുരേന്ദർ കുമാർ, അമിത് രോഹിദാസ്, ബീരേന്ദ്ര ലക്ര, സുമിത്, നീലകണ്ഠ ശർമ്മ, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഗുർജന്ത് സിംഗ്, മൻദീപ് സിംഗ്, ഷംഷേർ സിംഗ്, ലളിത് കുമാർ ഉപാധ്യായ, വരുൺ കുമാർ, സിമ്രൻജീത് സിംഗ്, യോഗേഷ് കത്തൂനിയ, നിഷാദ് കുമാർ, പ്രവീൺ കുമാർ, സുഹാഷ് യതിരാജ്, സിംഗ്‌രാജ് അദാന, ഭവിന പട്ടേൽ, ഹർവിന്ദർ സിംഗ്, ശരദ് കുമാർ എന്നിവരാണ് അർജുന അവാർഡ് കരസ്ഥമാക്കുന്ന കായിക താരങ്ങൾ.

admin

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

3 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

4 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

4 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

5 hours ago