പ്രസിഡന്റ് ദ്രൗപദി മുർമു
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ക്ഷേത്രദർശനം റദ്ദാക്കി . മെയ് 19 ന് ആയിരുന്നു രാഷ്ട്രപതി ശബരിമല സന്ദർശിക്കാനിരുന്നത്. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ ഇന്ത്യ – പാക് സംഘർഷം രൂക്ഷമായിരിക്കെ സ്വകാര്യ ചടങ്ങുകൾ ഒഴിവാക്കാൻ രാഷ്ട്രപതി തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18, 19 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗിന് ഏർപ്പെടുത്തിയ നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു മുന്നോടിയായി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പമ്പയിലെത്തി പരിശോധന നടത്തി മടങ്ങിയിരുന്നു. നിലയ്ക്കൽ ഹെലിപാഡ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹെലികോപ്റ്റർ ഇറങ്ങേണ്ട സ്ഥാനം നിശ്ചയിച്ച് നമ്പർ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. മെയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…