തിരുവനന്തപുരം: അഖില നന്ദകുമാറിനെതിരായ കേസിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും. തട്ടിപ്പുകാരെ തുറുങ്കിലടയ്ക്കുന്നതിനു പകരം അത് വെളിച്ചത്തു കൊണ്ടുവരുന്നവരെ ഭരണകൂടം വേട്ടയാടുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് അഖില നന്ദകുമാറിനെതിരായ കേസെന്നാണ് പ്രസ് ക്ലബ് വ്യക്തമാക്കുന്നത്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ ഒരു വനിതാ മാദ്ധ്യമപ്രവര്‍ത്തകയ്ക്കെതിരെ
സംസ്ഥാന പൊലീസ് കേസെടുത്തിരിക്കുന്നു. കേട്ടുകേള്‍വിയില്ലാത്തതാണ് ഈ നടപടിഎന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദമാണ് വാര്‍ത്തയായത്. ആര്‍ഷോ നല്‍കിയ പരാതിയിലാണ് കൊച്ചി പൊലീസ് അഖിലയെ ഗൂഢാലോചനക്കേസില്‍ അഞ്ചാം പ്രതിയാക്കിയിരിക്കുന്നത്.
സര്‍ക്കാരിനും സര്‍ക്കാര്‍ അനുകൂലികള്‍ക്കുമെതിരെ വാര്‍ത്ത നല്‍കിയാല്‍ കേസാവുന്ന കാലത്തിലൂടെയാണ് കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തനം കടന്നുപോകുന്നത്.നിര്‍ഭയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സര്‍ക്കാരും പൊലീസും തുടര്‍ച്ചയായി നടത്തുന്നത്.വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചു വാങ്ങി പരിശോധിക്കാൻ ഒരു പോലീസുകാരനെയും അനുവദിക്കില്ല.ഒരു ചര്‍ച്ചയുടെ പേരില്‍ സിപിഎം നേതാവ് നൽകിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനെതിരെ കേസെടുത്തത് കേരളം
മറന്നിട്ടില്ല. ഇത് അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ്. മാദ്ധ്യമസ്വാതന്ത്ര്യം അനുവദിക്കുമെന്ന്
നമ്മള്‍ കരുതുന്നൊരു ഭരണകൂടമാണ് തികഞ്ഞ ഏകാധിപത്യനിലപാട് സ്വീകരിക്കുന്നത്. മാദ്ധ്യമങ്ങള്‍ക്കും
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ ഈ പകപോക്കലിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
വ്യാജരേഖകൾ ചമച്ച് സർക്കാർ ജോലിയും ഡോക്ടറേറ്റും ബിരുദവുമെല്ലാം നേടാൻ തൻ്റെ പാർശ്വവർത്തികൾക്ക് പ്രോത്സാഹനം നൽകുന്ന ഒരാളായി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി അധഃപതിക്കരുത്.ഡിജിപി അനിൽകാന്തിനെ ഏറാൻ മൂളിയാക്കി ഒപ്പം നിറുത്തി മാധ്യമ പ്രവർത്തകരെ വേട്ടയാടാമെന്ന് കരുതുന്ന പിണറായി വിജയനോട് രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ഒപ്പം നിൽക്കുന്നവർ തയ്യാറാകണമെന്നും പ്രസ്സ് ക്ലബ് വ്യക്തമാക്കി
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…