Pakistan Navy
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കിയതിനുപിന്നാലെ പാകിസ്ഥാനിൽ ഭക്ഷ്യവസ്തുക്കൾക്ക് വില കുതിച്ചുയരുന്നു. ഈദ് ആഘോഷം അടുത്തിരിക്കുന്ന വേളയിൽ പാകിസ്ഥാന് വൻ തലവേദനയാണ് ഈ വിലക്കയറ്റം. വിലക്കയറ്റം ഈദ് ആഘോഷങ്ങളെ അലങ്കോലമാക്കുമെന്ന പേടിയിലാണ് പാകിസ്ഥാനിലെ സാധാരണക്കാർ.
ഈദ് ആഘോഷത്തിനുപിന്നാലെ പാകിസ്ഥാനിൽ വിവാഹ സീസൺ തുടങ്ങുകയാണ്. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ കടുത്ത സാമ്പത്തിക്ക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ബാങ്കിംഗ് മേഖലയും ആശങ്കപ്പെടുന്നു.
ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചതോടെ പാകിസ്താനിലെ കുടുംബ ബജറ്റുകൾ താളം തെറ്റിയ നിലയിലാണ്. പാൽ, പച്ചക്കറികൾ, ഇറച്ചി എന്നിവയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
പച്ചക്കറികൾക്കും ഉള്ളിക്കും മറ്റും പാക്ക് വ്യാപാരികൾ ആശ്രയിച്ചിരുന്നത് ഇന്ത്യയെയാണ്. ഈദ് ആഘോഷ വേളയിൽ പച്ചക്കറിയുടെയും ഉള്ളിയുടെയും ദൗർലഭ്യം ഇമ്രാൻ ഖാൻ എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യാപാരികൾ ചോദിക്കുന്നു. രാഷ്ട്രീയ വിഷയങ്ങൾ അന്നം മുട്ടിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് പാകിസ്ഥാനിലെ ജനങ്ങൾ.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…