Price incresed for jail food
തിരുവനന്തപുരം: സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ജയിലിലെ ഭക്ഷണങ്ങളിൽ ഇനി തൊട്ടാൽ കൈ പൊള്ളും! ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെ വില വർദ്ധിപ്പിച്ചു. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് കൂടുന്നത്. വർദ്ധനയ്‌ക്കുള്ള ജയിൽ വകുപ്പിന്റെ ശുപാർശയ്‌ക്ക് സർക്കാർ അനുമതി നൽകിയതിനാൽ പുതുക്കിയ വില ഉടനെ പ്രാബല്യത്തിൽ വരും.
ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർദ്ധന. ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതവും ഉയരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും സർക്കാർ ഇടപെടൽ ഇല്ലാത്തതുമാണ് നിരക്കുകളിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിനെ നിർബന്ധിതരാക്കിയത്. 40 രൂപയുള്ള ഊണിന് 50 ആയും ചിക്കൻ ഫ്രൈ വില 35ൽ നിന്ന് 45 ആയും വര്‍ദ്ധിക്കും. അതേസമയം, ജയിൽ ചപ്പാത്തിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലം കേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്റേതിന് 85 ൽ നിന്ന് 100 രൂപയാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…