തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. കേരളീയ വേഷത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെയിയത്. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരില്‍ വന്നിറങ്ങിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ സമയം വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തിയത്. പ്രധാനമന്ത്രിയെ ക്ഷേത്രം കീഴ്ശാന്തിമാരും ഭാരവാഹികളും പൂര്‍ണകുഭം നല്‍കിയാണ് സ്വീകരിച്ചത്.
പ്രധാനമന്ത്രി താമരപ്പൂക്കള്‍ കൊണ്ടാണ് തുലാഭാരം നടത്തിയത്. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ , നെയ്യ് വിളക്ക്് , അഹസ് പൂജ, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടും നടത്തി. ഒരു മണിക്കൂറോളം മോദി ക്ഷേത്രത്തില്‍ ചെലവഴിച്ചു.കദളിക്കുലയും വഴിപാടായി ഗുരുവായൂരപ്പന് സമര്‍പ്പിച്ചു.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു. അര മണിക്കൂറിനുശേഷം ക്ഷേത്രദര്‍ശനവും പൂജകളും പൂര്‍ത്തിയാക്കി.
2008 ജനുവരിയിലാണ് നരേന്ദ്രമോദി ആദ്യമായി ഗുരുവായൂരിലെത്തിയത്. ക്ഷേത്രദര്‍ശനത്തിനുശേഷം ശ്രീവല്‍സം ഗസ്റ്റ്ഹൗസില്‍ എത്തി. ബൃഹസ്പദി യുടെ പ്രതിമ സമര്‍പ്പിക്കുന്നതുള്‍പ്പെടയുള്ള നിവേദനം ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…