Prime Minister behind Varanasi's development and transformation; The face of Varanasi has changed in the last 10 years; Bollywood star Ranveer Singh praised
ലക്‌നൗ: വാരാണസിയുടെ വികസനത്തിലും മാറ്റത്തിനും പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബോളിവുഡ് താരം രൺവീർ സിംഗ്. വാരണാസിയിലെ നെയ്‌ത്തുകാരെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ അദ്ദേഹം വാരാണസിയുടെ മുഖച്ഛായ മാറ്റിമറിച്ചു എന്ന് രൺവീർ സിംഗ് പറഞ്ഞു. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയുടെ ഭാഗമായാണ് രൺവീറും ബോളിവുഡ് സുന്ദരി കൃതി സനോണും കഴിഞ്ഞ ദിവസം വാരാണസിയിലെത്തിയത്.
‘വാരാണസിയിലെ നെയ്‌ത്തുകാരെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിൽ അഭിമാനിക്കേണ്ടത് വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കൈയ്യിലാണ്. അതുകൊണ്ട് നെയ്‌ത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കേണ്ട നിങ്ങളുടെ ഉത്തരവാദിത്തം കാണാതെ പോകരുതെന്നും’ രൺവീർ പറഞ്ഞു. നമ്മുടെ പൈതൃകത്തിന്റേയും സംസ്‌കാരത്തിന്റേയും പ്രതീകമായ കൈത്തറി വസ്ത്രങ്ങൾ ധരിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നതായി കൃതിയും വ്യക്തമാക്കി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…