India

‘പ്രധാനമന്ത്രി പ്രഥമ പരിഗണന നൽകുന്നത് സ്ത്രീ ശാക്തീകരണത്തിന്’; വനിതകൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് തുറന്നടിച്ച് ജെ പി നദ്ദ

ദില്ലി: സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പരിശ്രമിക്കുന്ന പാർട്ടിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മാത്രമല്ല ഓരോ വികസന പ്രവർത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തമാണ് ബിജെപി ഉറപ്പുവരുത്തുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

ഡെറാഡൂണിൽ നടന്ന ദ്വിദിന മഹിളാ മോർച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ജെ പി നദ്ദ ഇക്കാര്യം അറിയിച്ചത്.

‘സ്ത്രീ ശാക്തീകരണത്തിന് പ്രഥമ പരിഗണന നൽകുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് പരിപാടിയിൽവെച്ച് കണ്ടാലും യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തെ കുറിച്ചാണ് അദ്ദേഹം ആദ്യം അന്വേഷിക്കാറുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നിരവധി വിപ്ലവകരമായ പദ്ധതികളാണ് കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിലെ സ്ത്രീകളുടെ പ്രാതിനിധ്യം തന്നെ ഇതിന് ഉദാഹരണമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ സംഘടനയുടെ വികസനവും പാർട്ടിയിലെ സ്ത്രീകളുടെ പങ്കാളിത്തവും ഒരുമിച്ച് കൊണ്ടുപോകാൻ ബിജെപിക്ക് സാധിക്കുന്നുണ്ട് എന്നും 33 ശതമാനം റിസർവേഷനാണ് രാജ്യത്തെ സ്ത്രീകൾക്ക് നൽകുന്നത് എന്നും ഭരണനിർവ്വഹണത്തിന് മറ്റ് പരിപാടികളിലും സ്ത്രീകൾക്ക് മുൻപന്തിയിൽ സ്ഥാനം നൽകാനും ബിജെപി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.

twitter retweet kaufen
B4 Admin

Recent Posts

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

32 seconds ago

ദില്ലി കലാപ ഗൂഢാലോചന കേസ്. ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി മൂന്നാമതും തള്ളി

ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…

31 minutes ago

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

6 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

7 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

7 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

7 hours ago