Prime Minister in Greece, Receives Huge Reception; will address the Indian community; A wreath will be laid at the 'Tomp of the Unknown Soldier' war memorial
പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിൽ. സൗത്ത് ആഫ്രിക്കയിലെ മൂന്ന് ദിവസത്തെ ബ്രിക്സ് സമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. എഥൻസിലെത്തിയ അദ്ദേഹത്തിന് വൻ സ്വീകരണമാണ് ഗ്രീസ് ഒരുക്കിയിരുന്നത്. ഗ്രീസ് വിദേശകാര്യ മന്ത്രി ജോർജ്ജ് ജെറാപെട്രിറ്റിസ് പ്രധാനമന്ത്രിയെ വിമാനത്തവളത്തിലെത്തി സ്വീകരിച്ചു. ഗ്രീസ് പ്രധാനമന്ത്രി കുര്യാകോസ് മിത്സോടാക്കിസിന്റെ പ്രത്യേക ക്ഷണത്തെ തുടർന്നാണ് മോദിയുടെ സന്ദർശനം.
ഓൾഡ് റോയൽ പാലസിന് സമീപമുള്ള ‘ടോമ്പ് ഓഫ് അൺനോൺ സോൾജിയർ’ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കും. അതിനുശേഷം അദ്ദേഹം ഗ്രീക്ക് പ്രസിഡന്റിനെ കാണുകയും ഗ്രീക്ക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്യും. ഗ്രിക്ക് നിക്ഷേപകരുമായും കൂടികാഴ്ച നടത്തും. ഗ്രീസിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കുമെന്നാണ് റിപ്പോർട്ട്.
40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഗ്രീസ് സന്ദർശിച്ചിട്ടില്ല. 1983-ലായിരുന്നു ഇത്. ഗ്രീസ് പ്രധാനമന്ത്രി കുര്യാകോസ് മിത്സോടാക്കിസ് മുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നു. നരേന്ദ്രമോദിയുടെ ഗ്രീസ് സന്ദർശനം അതിനിർണായകമായാണ് ലോകരാജ്യങ്ങൾ നോക്കികാണുന്നത്. ലോകശക്തിയായി മാറുന്ന ഇന്ത്യയുടെ സൗഹൃദ വലയത്തിന്റെ ഈട് വർദ്ധിക്കുന്നതാണ് ശ്രദ്ധേയം ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് നരേന്ദ്രമോദിയുടെ സന്ദർശനം സഹായിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…