പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
അയോദ്ധ്യ: ശ്രീ രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാംലല്ല ഇനി ടെന്റിലായിരിക്കില്ല മറിച്ച് അതി ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന് മുതൽ വസിക്കുക എന്ന് പറഞ്ഞ അദ്ദേഹം ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നപ്പോൾ നീതി നടപ്പാക്കിയ ഇന്ത്യയിലെ ജുഡീഷ്യറിയോട് തന്റെ നന്ദിയറിയിക്കുകയും ചെയ്തു.
“ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിയമം അനുസരിച്ചാണ് രാമക്ഷേത്രം നിര്‍മിച്ചത്
ഞങ്ങളുടെ സ്‌നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാല്‍ ഞാന്‍ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം രാമക്ഷേത്ര നിര്‍മ്മാണം വര്‍ഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാംലല്ല ഇനി ടെന്റില്‍ താമസിക്കില്ല, അത് ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന്മുതല്‍ താമസിക്കുക. നൂറ്റാണ്ടുകളുടെ അത്ഭുതപരമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗങ്ങള്‍ക്കും തപസ്സിനും ശേഷം നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നു. രാമന്‍ തര്‍ക്കമല്ല പരിഹാരമാണ്. ജനുവരി 22-ലെ സൂര്യോദയം ഒരു തിളക്കം കൊണ്ടുവന്നു. ജനുവരി 22, 2024, കലണ്ടറില്‍ എഴുതിയിരിക്കുന്ന വെറുമൊരു തീയതിയല്ല. അത് ഒരു പുതിയ സമയചക്രത്തിന്റെ തുടക്കമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ ഈ തീയതിയും നിമിഷവും ഓര്‍ക്കും. രാമന്റെ പരമമായ അനുഗ്രഹമാണ് നാം അതിന് സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ 11 ദിവസമായി, വിവിധ ഭാഷകളിലും വിവിധ സംസ്ഥാനങ്ങളിലും രാമായണം കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചു. രാഷ്ട്രം ഒരു പുതിയ ചരിത്രം എഴുതുകയാണ്. രാമക്ഷേത്ര നിര്‍മാണം ഭാരത സമൂഹത്തിന്റെ പക്വതയുടെ പ്രതിഫലനമാണ്. ഇത് കേവലം വിജയമല്ല, വിനയത്തിന്റെ കൂടി അവസരമാണ്. ” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…