India

ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നു! നേരത്തെ അഴിമതിക്കാരായിരുന്ന അവർ ഇപ്പോൾ കൂടുതൽ അഴിമതി കാണിക്കുന്നു! ” നിതീഷ് കുമാര്‍ സർക്കാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭോപാൽ : ബിഹാറിലെ നിതീഷ് കുമാര്‍ സർക്കാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ, പ്രതിപക്ഷം ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. മുൻപു ചെയ്തതുപോലെ ഇപ്പോഴും ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നുവെന്നും നേരത്തെ അഴിമതിക്കാരായിരുന്ന അവർ ഇപ്പോൾ കൂടുതൽ അഴിമതി കാണിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

‘‘അവർ മുൻപും പാവങ്ങളുടെ വികാരം വച്ച് കളിക്കുകയായിരുന്നു. ഇന്നും അതു തുടരുന്നു. മുൻപു ചെയ്തതുപോലെ ഇപ്പോഴും ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നു. നേരത്തെ അഴിമതിക്കാരായിരുന്ന അവർ ഇപ്പോൾ കൂടുതൽ അഴിമതി കാണിക്കുന്നു’’– പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ, മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു. ജാതി സെൻസസ് റിപ്പോർട്ട് ബിഹാർ സർക്കാർ ഇന്നാണ് പുറത്തുവിട്ടത്. 12 കോടി ജനസംഖ്യയുള്ള ബിഹാറിലെ 36% അതിപിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരാണെന്നു റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലായി പറയുന്നു. 27.12% പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരുമാണെന്നു സെൻസസ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് 81.99% ഹിന്ദുക്കളാണ്.

മുസ്‌ലിം ജനസംഖ്യ 17.7% ആണ്. പട്ടികവർഗം 19.65%, യാദവ വിഭാഗം 14%, മുസാഹർ 3%, ബ്രാഹ്മണർ 3.65%, ക്രിസ്ത്യാനികൾ 0.05%, സിഖ് വിശ്വാസികൾ 0.01%, ബുദ്ധമത വിശ്വാസികൾ 0.08%, മറ്റു മതവിശ്വാസികൾ എല്ലാവരും കൂടി 0.12% എന്നിങ്ങനെയാണ് മറ്റു വിഭാഗക്കാർ

Anandhu Ajitha

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

59 mins ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

1 hour ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

2 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

2 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

2 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

2 hours ago