പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി നടത്തുന്ന ‘ഭാരത് സങ്കല്‍പ്പ് യാത്ര’യില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാത്രി നടന്ന യോഗത്തിലായിരുന്നു ഈ സുപ്രധാന നിർദേശം.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി നടത്തുന്ന ‘ഭാരത് സങ്കല്‍പ്പ് യാത്ര’യില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്നും ചൊവ്വാഴ്ച രാത്രി നടന്ന യോഗത്തില്‍ അദ്ദേഹം നിര്‍ദേശം നല്‍കി. വിഐപി എന്നതിലുമപ്പുറം സംഘാടകര്‍ എന്ന നിലയിലാണ് യാത്രയില്‍ പങ്കെടുക്കേണ്ടതെന്നും അവരവരുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി താഴേത്തട്ടിൽ ബന്ധമുണ്ടാക്കണമെന്നും മന്ത്രിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
‘തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളിലേക്കെത്താനും കേന്ദ്രത്തിന്റെ പദ്ധതികള്‍ അവതരിപ്പിക്കാനുമുള്ള അവസാനത്തെ സാധ്യതയാണ് ഭാരത് സങ്കല്‍പ്പ് യാത്ര’, അര്‍ഹരായവരിലേക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിലേക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം .
‘വികസിത ഇന്ത്യ’യെ ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണിതെന്നും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണം” – പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പറഞ്ഞു.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായാണ് രാഷ്ട്രീയ വിദഗ്ദർ ‘ഭാരത് സങ്കല്‍പ്പ് യാത്ര’യെ നോക്കിക്കാണുന്നത്. അതെസമയം ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ തന്നെ 2024-ലെ തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള പ്രവര്‍ത്തനം ബിജെപി ആരംഭിച്ചിരുന്നു. ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി നദ്ദ തുടങ്ങിയവരും മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…