India

കോടതി വിധികൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; കൂപ്പുകൈകളുമായി ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ദില്ലി : കോടതി വിധികൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് ഈ സുപ്രധാന തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചത്. രാജ്യത്ത് മാതൃഭാഷകളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകളെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് വരവേറ്റത്. സുപ്രീംകോടതി വിധികൾ ഹിന്ദി, തമിഴ്, ഒഡിയ, ഗുജറാത്തി ഭാഷകളിൽ ലഭ്യമാക്കണമെന്ന് ജനുവരിയിലാണ് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്. പൗരന്മാർക്ക് നീതി ഉറപ്പാക്കാനാണ് അവർക്ക് എളുപ്പത്തിൽ മനസ്സിലാവുന്ന ഭാഷയില്‍ വിധിപ്പകർപ്പുകൾ ലഭ്യമാക്കുന്നതെന്നും അന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു

ചടങ്ങിൽ പ്രത്യേക ക്ഷണിതാവായെത്തിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, മോദിയുടെ പ്രസ്താവനയെ കൈകൂപ്പി സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം ഇപ്പോൾ അതിവേഗം പ്രചരിക്കുകയാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനത്തിനും ഇംഗ്ലിഷിലുള്ള വിധിപ്പകർപ്പ് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. മറ്റ് പ്രാദേശിക ഭാഷകളിൽ കൂടി വിധിപ്പകർപ്പു ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണെന്നും സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് ജനങ്ങളിലേക്ക് ഇത് എളുപ്പത്തിൽ എത്തിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Anandhu Ajitha

Recent Posts

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

1 hour ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

3 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

3 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

4 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

4 hours ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

6 hours ago