ദില്ലി : മന്ത്രാലയത്തിലും അനുബന്ധ ഉദ്യോഗങ്ങളിലും ബന്ധു നിയമനം നടത്തരുതെന്ന് ക്യാബിനറ്റ് മന്ത്രിമാരെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതു കൂടാതെ ഉപദേശക ജോലിയിലോ മറ്റ് മന്ത്രിസഭയുമായി ബന്ധപ്പെട്ട പ്രമുഖ പദവികളിലേക്കോ പരിചയക്കാരേയോ വേണ്ടപ്പെട്ടവരേയോ നിയമിക്കരുതെന്നും മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടത്തുന്ന നിയമനങ്ങള്‍ സര്‍ക്കാരിന്‍റെ ഭരണത്തെ തന്നെ ചിലപ്പോള്‍ പ്രതികൂലമായി ബാധിച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം മന്ത്രിമാര്‍ ആശയ വിനിമയം നടത്തുന്നത് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്. ജോയിന്‍ സെക്രട്ടറി, ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരും മന്ത്രാലയത്തിന്‍റെ ഭാഗമാണ്. ഉന്നത ഉദ്യോഗസ്ഥരുമായി മാത്രം ആശയ വിനിമയം നടത്താതെ മന്ത്രിമാര്‍ ഇവരുമായും ബന്ധപ്പെടണമെന്നും മോദി നിര്‍ദ്ദേശിച്ചു.
ജീവനക്കാര്‍ ജോലിചെയ്യുന്നതിനുള്ള പ്രേരണ നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. മന്ത്രിമാര്‍ എല്ലാവരും 9.30ന് ഓഫീസില്‍ എത്തി ജീവനക്കാര്‍ക്ക് മാതൃകയാകാനും ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…