India

ഭീകരരെ അവരുടെ മടയിൽ കയറി വകവരുത്തുന്നതാണ് ബിജെപി ഭരിക്കുമ്പോൾ രാജ്യത്തിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ! ഋഷികേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് പ്രധാന സേവകൻ

ഭീകരരെ അവരുടെ മടയിൽ കയറി വകവരുത്തുന്നതാണ് ബിജെപി ഭരിക്കുമ്പോൾ രാജ്യത്തിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഭീരുക്കള്‍ ഭരിച്ചിരുന്നപ്പോഴൊക്കെ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയും രാജ്യത്ത് തീവ്രവാദം പടരുകയും ചെയ്തിരുന്നതായി പറഞ്ഞ പ്രധാനമന്ത്രി, ഇപ്പോള്‍ ഭാരതം ശക്തമായ മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴിലാണെന്നും തീവ്രവാദികളെ നമ്മുടെ സൈനികര്‍ അവരുടെ മടയില്‍ക്കയറി കൊല്ലുന്നതാണ് കാണാന്‍ കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി. ഉത്തരാഘണ്ഡിലെ ഋഷികേശില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശക്തവും സ്ഥിരതയുള്ളതുമായ ഒരു ഭരണസംവിധാനമാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. അതുകൊണ്ടുതന്നെ ഇനിയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണം എന്ന ആവശ്യമാണ് രാജ്യത്തുടനീളം ഉയരുന്നത്. രാജ്യം ഭീരുക്കള്‍ ഭരിച്ചിരുന്നപ്പോഴൊക്കെ തീവ്രവാദികള്‍ ഇവിടേക്ക് നുഴഞ്ഞുകയറിയിരുന്നു, രാജ്യത്ത് തീവ്രവാദം പടര്‍ന്നിരുന്നു. എന്നാൽ ഇപ്പോള്‍ ഇന്ത്യ ശക്തമായ മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴിലാണ്. തീവ്രവാദികളെ നമ്മുടെ സൈനികര്‍ അവരുടെ മടയില്‍ക്കയറി കൊല്ലുന്നതാണ് കാണാന്‍ കഴിയുന്നത്.

ദുര്‍ബലരായ കോണ്‍ഗ്രസ് സര്‍ക്കാരിന്, അവരുടെ ഭരണകാലത്ത് ഭാരതത്തിന്റെ അതിര്‍ത്തികള്‍ ശക്തിപ്പെടുത്താനുള്ള കഴിവില്ലായിരുന്നു. നല്ല ഒരു റോഡ് പണിയാനോ അവിടേക്ക് സൈന്യത്തെ വിന്യസിക്കാനോ അവര്‍ക്കായിരുന്നില്ല. എന്നാല്‍ ഇന്ന് അതിര്‍ത്തികളില്‍ നല്ല റോഡുകളും ടണലുകളുമൊക്കെ നിര്‍മിക്കപ്പെട്ടു. രാജ്യത്തുനിന്ന് അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കാനും എനിക്കായി. അതിന്റെ ദേഷ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എന്നോടുള്ളത്.

ബ്രഹ്‌മകമലത്തിന്റെ നാടാണ് ഉത്തരാഖണ്ഡ്. അതുകൊണ്ട് വോട്ടിങ്‌മെഷീനിലെ താമര ചിഹ്നത്തില്‍ തന്നെ നിങ്ങളുടെ വിരലുകള്‍ പതിപ്പിക്കണം. ഉത്തരാഘണ്ഡിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവരെ പാടെ ഒഴിവക്കി ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലും താമരയ്ക്ക് വോട്ടുനല്‍കി ബിജെപി സ്ഥാനാര്‍ഥികളെ തന്നെ വിജയിപ്പിക്കണം .”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Anandhu Ajitha

Recent Posts

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

5 mins ago

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

17 mins ago

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

42 mins ago

കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോഗി വെന്തു മരിച്ചു, 7 പേർക്ക് പരിക്ക്

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…

1 hour ago

ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ! വിധി തോറ്റയിടത്ത് പ്രണയം ജയിച്ച കഥ

ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ! വിധി തോറ്റയിടത്ത് പ്രണയം ജയിച്ച കഥ

1 hour ago

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

10 hours ago