ദില്ലി ; സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. രാത്രി 9.10ഓടുകൂടി ദില്ലി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന് സന്ദര്‍ശനം അവസാനിപ്പിച്ച് സൗദിയിലേക്കു മടങ്ങിയ മുഹമ്മദ് ബിന്‍ സല്മാന്, പിന്നീട് ഇന്ത്യയിലേക്കു മാത്രമായി യാത്ര തിരിക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനുശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണു മുഹമ്മദ് ബിന്‍ സല്മാന് പാകിസ്ഥാനില്‍നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി കിരീടാവകാശിയുമായി അതിര്‍ത്തി ഭീകരവാദമടക്കം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സന്ദര്‍ശനവേളയില്‍ ഇന്ത്യയും സൗദിയും ഭീകരവാദത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…