India

മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ ഇ​ന്ത്യ​യില്‍; ദില്ലിയിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു

ദില്ലി ; സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ ര​ണ്ടു​ ദിവസത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി. രാത്രി 9.10ഓടുകൂടി ദില്ലി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ടെ​ത്തി​യാ​ണു മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​നെ സ്വീ​ക​രി​ച്ച​ത്. സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഇ​ന്ത്യ​യു​മാ​യി സൗ​ദി അ​ഞ്ച് സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണു സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ന്‍ സ​ന്ദ​ര്‍​ശ​നം അ​വ​സാ​നി​പ്പി​ച്ച്‌ സൗ​ദി​യി​ലേ​ക്കു മ​ട​ങ്ങി​യ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍, പി​ന്നീ​ട് ഇ​ന്ത്യ​യി​ലേ​ക്കു മാ​ത്ര​മാ​യി യാ​ത്ര തി​രി​ക്കു​ക​യാ​യി​രു​ന്നു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണു മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ പാ​കി​സ്ഥാ​നി​ല്‍​നി​ന്ന് നേ​രി​ട്ട് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​തി​രു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി അ​തി​ര്‍​ത്തി ഭീ​ക​ര​വാ​ദ​മ​ട​ക്കം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം. സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ ഇ​ന്ത്യ​യും സൗ​ദി​യും ഭീ​ക​ര​വാ​ദ​ത്തെ അ​പ​ല​പി​ച്ചു​കൊ​ണ്ട് സം​യു​ക്ത പ്ര​സ്താ​വ​ന ഇ​റ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

B4 Admin

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

1 day ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

1 day ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

1 day ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

1 day ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

1 day ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

2 days ago