അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിപുര സന്ദർശനത്തോട് അനുബന്ധിച്ച് ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ത്രിപുര സന്ദർശിക്കുക.
ബിഎസ്എഫ് കമാൻഡന്റ് രത്‌നേഷ് കുമാർ ആണ് സുരക്ഷ വർദ്ധിപ്പിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.
120 ബറ്റാലിയനുകൾ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്നും അതിർത്തി മേഖലകളിലെ പട്രോളിംഗും ശക്തമാക്കിയിട്ടുമുണ്ടെന്നും കൂടാതെ വിവിഐപി സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ആണെന്നും, മറ്റ് ഭീഷണികൾ ഇല്ലെന്നും രത്‌നേഷ് കുമാർ അറിയിച്ചു.
അതേസമയം അഗർത്തലയിലെ ബീർ ബിക്രം വിമാനത്താവളത്തിൽ പുതുതായി നിർമ്മിച്ച ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ത്രിപുരയിൽ എത്തുന്നത്.
പുതിയ ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ ബീർ ബിക്രം അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയരും എന്നതാണ് പ്രത്യേകത.
മാത്രമല്ല ഉദ്ഘാടനത്തിന് ശേഷം സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി സംസാരിക്കും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…