Prime Minister practices yoga in Kashmir; The Prime Minister said that the country is witnessing 'yoga tourism'
ശ്രീനഗർ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കശ്മീരിൽ യോഗ അഭ്യസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാൽ തടാകത്തിന്റെ തീരത്തെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ (എസ്‌കെഐസിസി) ആയിരുന്നു യോഗാഭ്യാസം. വിവിധ മേഖലകളിൽ നിന്നുള്ള 7,000-ത്തോളം പേർ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. യോഗ രാജ്യത്തിന് മുതൽക്കൂട്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പത്ത് വർഷം കൊണ്ട് യോഗയ്ക്കുണ്ടായ മാറ്റം വളരെ വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
”യോഗയുമായി ബന്ധപ്പെട്ട ധാരണകളെ മാറ്റിമറിക്കാൻ ഈ ദശകത്തിന് സാധിച്ചു. യോഗയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നത്. യോഗയുടെ ജന്മദേശമായ ഭാരതത്തിലേക്ക് വിദേശികൾ ഉൾപ്പടെ ഒഴുകിയെത്തുകയാണ്. യഥാർത്ഥ യോഗയുടെ സ്വത്വവും ഗുണഗണങ്ങളും അറിഞ്ഞ് യോഗ അഭ്യസിക്കാൻ നിരവധി പേരാണ് ഭാരതത്തിലെത്തുന്നത്. ഋഷികേശ്, കാശി എന്നിവിടങ്ങളിൽ തുടങ്ങി രാജ്യത്തിന്റെ തെക്കേയറ്റമായ കേരളത്തിലേക്ക് നീളുന്ന ‘യോഗ ടൂറിസ’ത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഫിറ്റ്നസിനായി പ്രത്യേകം യോഗ ട്രെയിനർമാരെ വരെ ആളുകൾ ആശ്രയിക്കുന്നു. ഇവയെല്ലാം യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യോഗ വലിയ പങ്ക് വഹിച്ചു” എന്ന് മോദി പറഞ്ഞു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…