ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ പൊതുപരിപാടി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി. 130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താനെന്നും സഹോദരങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ലക്ഷ്യമെന്നും 2014 ന് മുമ്പ് അഴിമതി സർക്കാരിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്നും കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന് അഴിമതിയോട് സഹിഷ്ണുതയില്ലെന്നും 2014 വരെ ദേശസുരക്ഷ തന്നെ ഭീഷണി ആയിരുന്നുവെന്നും എന്നാൽ ഇന്ന് മിന്നലാക്രമണങ്ങളുടെ കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ഇപ്പോഴിതാ ഹിമാചലിൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ശ്രദ്ധേയമായിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ഷിംലയിലെത്തിയ പ്രധാനമന്ത്രി മോദിയെ കാത്ത് റോഡരികില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു, ആ പെൺകുട്ടിയുടെ കയ്യില്‍ ഒരു പെയിന്റിംഗും ആ പെൺകുട്ടിയിൽ നിന്ന് പെയിന്റിംഗ് വാങ്ങാന്‍ പ്രധാനമന്ത്രി കാര്‍ നിര്‍ത്തി ഇറങ്ങി. കാരണം മറ്റൊന്നുമല്ല, മോദിയുടെ അമ്മയുടെ ചിത്രമായിരുന്നു ആ പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്.
ബിജെപി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ജയ് റാം താക്കൂറിനൊപ്പം ഹിമാചൽ പ്രദേശിലെ മാൾ റോഡിലാണ് പ്രധാനമന്ത്രി എത്തിയത്. സർക്കാരിന്റെ വിവിധ പദ്ധതികൾ വഴി സഹായം ലഭിച്ച ആളുകളുമായി പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി. ഇവിടെ വച്ചാണ് ഈ പെൺകുട്ടി അദ്ദേഹത്തിന് പെയിന്റിംഗ് നൽകുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാർ നിർത്തി ഇറങ്ങി പെൺകുട്ടിയോട് അദ്ദേഹം സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…