Featured

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ചത് പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ; പ്രശംസിച്ച് പുടിൻ !

നരേന്ദ്രമോദിയെയും മേക് ഇൻ ഇന്ത്യ പദ്ധതിയെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. റഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്കാണ് പുടിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യയുടെ ഏജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷേറ്റീവ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ ഈ പ്രസ്താവന. റഷ്യയിലെ ആഭ്യന്തര ഉത്പന്നങ്ങളും ബ്രാൻഡുകളും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ ഉദാഹരണമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വ്‌ളാഡിമർ പുടിൻ പ്രശംസിച്ചിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ ആശയത്തെ പ്രകീർത്തിച്ച പുടിൻ, അതിൽ നിന്ന് ഇന്ത്യക്ക് നല്ല ഫലങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം, യുക്രൈൻ യുദ്ധത്തിന് ശേഷം ഏർപ്പെടുത്തിയ ഉപരോധം റഷ്യൻ വിപണിയെ ബാധിച്ചിട്ടില്ലെന്നും പുടിൻ വ്യക്തമാക്കി. നമ്മുടെ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തിന് തുടക്കമിട്ടത്, ഇതിൽ നിന്ന് ഇന്ത്യക്ക് അനുകൂലമായ ഫലങ്ങൾ ലഭിച്ചുവെന്നും മോദിയുടെ മേക്ക് ഇൻ ഇന്ത്യ ആശയം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വ്യക്തമായ സ്വാധീനം ചെലുത്തിയെന്നും പുടിൻ വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിന് ശേഷം യുഎസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു.

ഇത് റഷ്യൻ വിപണിയിൽ ഇടിവുണ്ടാക്കിയിട്ടില്ല. പാശ്ചാത്യ കമ്പനികൾ രാജ്യം വിട്ടതോടെ റഷ്യൻ സംരംഭകർക്ക് അവസരങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. ആഭ്യന്തര ഉൽപ്പന്നങ്ങളും ബ്രാൻഡുകളും പ്രോത്സാഹിപ്പിക്കുന്നതിന് റഷ്യയ്‌ക്ക് പുതിയ നയം ആവശ്യമാണ്. ഇപ്പോൾ ഇന്ത്യ വിദേശത്ത് നിന്ന് ആയുധങ്ങൾ വാങ്ങുന്നതിനേക്കാൾ കൂടുതൽ സാങ്കേതികവിദ്യയാണ് വാങ്ങുന്നത്. ഇതിൽ നിന്ന് പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ കാഴ്ചപ്പാട് അളക്കാൻ കഴിയുമെന്നും വ്‌ളാഡിമർ പുടിൻ വ്യക്തമാക്കി. ഇതുമൂലം നാട്ടിൽ ആയുധങ്ങൾക്കൊപ്പം ആളുകൾക്ക് തൊഴിലും ലഭിക്കുന്നു. പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണെന്നും പുടിൻ പറയുകയുണ്ടായി. അതേസമയം, റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ഡൽഹിയിലെത്തിയപ്പോഴും ഇന്ത്യ-റഷ്യൻ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് വാചാലനായിരുന്നു. ബന്ധം മുൻകാലങ്ങളെക്കാൾ ദൃഢമാണെന്നും അത് നാൾക്ക് നാൾ വളരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2014 സെപ്റ്റംബറിലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്. നിർമാണ മേഖലക്ക് ഊന്നൽ നൽകുന്നതായിരുന്നു പദ്ധതി. ഇന്ത്യയെ ആഗോളതലത്തിൽ നിർമാണ ഹബ്ബായി ഉയർത്തി കാണിക്കുകയായിരുന്നു മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്.

admin

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

5 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

5 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

6 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

6 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

7 hours ago