Spirituality

വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം; യുഗങ്ങളായി അണയാത്ത തീ നാളം; അറിയാം ത്രിയുഗിനാരായണ്‍ ക്ഷേത്രത്തെപ്പറ്റി

ഹൈന്ദവ വിശ്വാസത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയായ ക്ഷേത്രമാണ് ഉത്തരാഖണ്ഡ് രുദ്രപ്രയാഗില്‍ ത്രിയുഗിനാരായണ്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ത്രിയുഗിനാരായണ്‍ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. കാഴ്ചയിലും നിര്‍മ്മിതിയിലും ബദ്രിനാഥ് ക്ഷേത്രവും കേദര്‍നാഥ് ക്ഷേത്രവും ത്രിയുഗിനാരായണ്‍ ക്ഷേത്രവും തമ്മില്‍ അസാധാരണമായ സാദൃശ്യം കാണാം.ണ്ട‌ടി ഉയരമുള്ള മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയ്ക്ക് സമീപം മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും രൂപങ്ങളും കാണാം. 1200 ഓളം പഴക്കമുള്ല വിഗ്രഹമാണിവിടുത്തേത്.

യുഗങ്ങളായി അണയാത്ത തീ നാളം ക്ഷേത്രത്തിന്റെ മുന്നില്‍ കാണാം. ഇവിടുത്തെ അത്ഭുത കാഴ്ചകളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. അണയാത്ത തീ ജ്വാലയുള്ള ക്ഷേത്രം എന്ന നിലയില്‍ അഖണ്ഡ് ധുനി ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു. ഈ നിത്യജ്വാലയില്‍ വിശ്വാസികള്‍ വിറകിന്റെ വഴിപാടുകൾ നടത്തി ഭസ്മം അനുഗ്രഹമായി ശേഖരിക്കുകയും ചെയ്യുന്ന ഒരു പതിവും ഇവിടെയുണ്ട്.

വിശ്വാസങ്ങള്‍ അനുസരിച്ച് ശിവന്‍റെയും പാര്‍വ്വതിയുടെയും വിവാഹം നടന്നത് ഇവി‌ടെ ഈ ത്രിയുഗിനാരായണ്‍ സ്ഥലത്തു വെച്ചാണത്രെ. ത്രിയുഗി നാരായണന്‍ എന്നറിയപ്പെടുന്ന വിഷ്ണുവിന് മുന്നില്‍വെച്ച് വിവാഹം നടത്തിയതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ക്ഷേത്രത്തിന് വിഷ്ണുവിന്റെ പേര് നല്കിയതെന്നും ക്ഷേത്രം ഇവിടെ സ്ഥാപിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

anaswara baburaj

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

8 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

8 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

10 hours ago