prime-ministers-twitter-account-hacking-twitters-explanation
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി ട്വിറ്റര്‍. മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നില്‍ ആഭ്യന്തര സാങ്കേതിക പ്രശ്‌നങ്ങളാണെന്നാണ് ട്വിറ്റര്‍ വിശദമാക്കിയത്. പ്രധാനമന്ത്രിയുടെ അക്കൗണ്ട് മാത്രം ലക്ഷ്യമിട്ടാണ് ഹാക്കിങ് നടന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ തവണ ലോകനേതാക്കളുടെ അക്കൗണ്ടുകള്‍ ഒരുമിച്ച് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു പ്രത്യേക അക്കൗണ്ട് മാത്രം ഉന്നം വെച്ചാണ് ഹാക്കിങ് നടന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് വ്യത്യസ്ത രീതിയിലാണ്. സംഭവത്തില്‍ പിഎംഒയുമായി പല തവണ ആശയ വിനിമയം നടത്തിയതായും ട്വിറ്റര്‍ വിശദീകരിച്ചു. ചുരുങ്ങിയ സമയത്തേക്കു മാത്രമാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതിനുശേഷം ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച ഒരു പ്രസ്താവന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…