pinarayi-against-iuml
കണ്ണൂർ: കോഴിക്കോട് മുസ്ലീം ലീഗ് നടത്തിയ റാലിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വിവാദപരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണാറായി വിജയന്‍. അമ്മയെയും പെങ്ങളെയും തിരിച്ചറിയണമെന്നും കുടുംബത്തില്‍ നിന്നാണ് സംസ്‌കാരം തുടങ്ങേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലാണ് പിണറായി ലീഗിനെതിരെ രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചത്.
വഖഫ് ബോര്‍ഡിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുത?. ഹൈസ്‌കൂള്‍ ജീവിത കാലത്ത് മരണപ്പെട്ടുപോയ പാവപ്പെട്ട തന്റെ അച്ഛനെ പറഞ്ഞത് എന്തിനാണ്. അദ്ദേഹം എന്ത് തെറ്റ് നിങ്ങളോട് ചെയ്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്, ആ ചെത്തുകാരന്റെ മകനായ വിജയൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നത് പലഘട്ടങ്ങളിൽ ഞാൻ പറഞ്ഞിട്ടില്ലേ. ചെത്തുകാരന്റെ മകനാണെന്ന് കേട്ടാൽ പിണറായി വിജയൻ എന്ന എനിക്ക് വല്ലാത്തൊരു വിഷമമാകും എന്നാണോ ചിന്ത എന്നും മുഖ്യമന്ത്രി ചോദിച്ചു.
നിങ്ങള്‍ പറഞ്ഞ മറ്റ് കാര്യങ്ങളിലേക്ക് പോകുന്നില്ല. അത് ഒരോരുത്തരുടെ സംസ്‌കാരം അനുസരിച്ച് കാര്യങ്ങള്‍ പറയുന്നു. ഓരോരുത്തര്‍ കണ്ടും ചെയ്തും ശീലിച്ചതാണ് അവര്‍ പറയുന്നത്. ഇത്തരമാളുകളോട് ഒന്നേ പറയാനുള്ള. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്. കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം. ആ പറഞ്ഞയാള്‍ക്ക് അതുണ്ടോയെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചിന്തിച്ചാല്‍ മതി. നിങ്ങളുടെ ഈ വിരട്ടല്‍ കൊണ്ട് കാര്യങ്ങള്‍ നേടി കളയമെന്ന് ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…