Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടൻ ജനതയ്‌ക്ക് കരുത്തേകും !ദുരിത ബാധിതർക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ നൽകും: കെ സുരേന്ദ്രൻ

വയനാട്: പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിന് കരുത്തേകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടൻ ജനതയ്‌ക്ക് ആശ്വാസവും ശക്തിയും പകരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ വയനാടിന് വേണ്ട എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

” വയനാടിന് കരുത്ത് പകരാനാണ് പ്രധാനമന്ത്രി ദുരന്ത പ്രദേശങ്ങളിൽ എത്തുന്നത്. ഇതിന് മുമ്പും പ്രകൃതി പ്രക്ഷോഭങ്ങൾ കേരളത്തെ ബാധിച്ച സമയത്ത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് വേണ്ട സഹായങ്ങൾ നൽകിയിരുന്നു. ഓഖി, പൂറ്റിങ്ങൽ തുടങ്ങിയ ദുരന്തം ഉണ്ടായപ്പോൾ മികച്ച രീതിയിൽ കേന്ദ്രസർക്കാർ സഹായം നൽകി. ഇത് വയനാട്ടിലും തുടരും.”- കെ. സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തുമ്പോൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വയനാടിന് ആത്മവിശ്വാസം നൽകുന്ന സന്ദർശനമായിരിക്കും ഇതെന്നും ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഒരു ഏകോപന സമിതി തന്നെ വയനാട്ടിൽ പ്രവർത്തിപ്പിച്ചു. ഇത് ദുരിത ബാധിതർക്ക് ആശ്വാസമേകിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാവിലെ 12 മണിയോടെ പ്രധാനമന്ത്രി ദുരിതബാധിത പ്രദേശത്തെത്തും. കേരളത്തിനായി 2,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, റവന്യൂ മന്ത്രി കെ രാജൻ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ദുരന്ത മേഖല സന്ദർശിക്കും.

Anandhu Ajitha

Recent Posts

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

33 minutes ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

3 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

5 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

5 hours ago