കൊച്ചി:അഫ്ഗാന്‍ സംവിധായികയും നിര്‍മാതാവുമായ സഹ്‌റ കരീമിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവെച്ച് നടന്‍ പ്രിഥ്വിരാജ്. ഭീകരവാദികളായ താലിബാനില്‍ നിന്ന് അഫ്ഗാനെ വിമോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള സഹ്‌റ കരീമിയുടെ കത്താണ് താരം പങ്കുവെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന്‍ കയ്യാളുന്നതിനെതിരെ സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് അഫ്ഗാന്‍ സംവിധായികയുടെ കത്ത് തന്നെ പ്രിഥ്വിരാജ് പങ്കുവെക്കുന്നത്.
‘അവര്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി അവര്‍ വിറ്റു. ഈ നിശബ്ദത എനിക്ക് മനസിലാകുന്നില്ല.ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും. പക്ഷേ എനിക്ക് അത് ഒറ്റയ്ക്ക്‌സാധിക്കുന്നില്ല.എനിക്ക് നിങ്ങളെ പോലുള്ള സഖ്യകക്ഷികളെ വേണം.ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി ഞങ്ങളെ സഹായിക്കൂ. കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് കുറച്ചുസമയമേ ഉള്ളൂ. ഒരു പക്ഷേ ദിവസങ്ങള്‍ ‘സഹ്‌റ കരീമി ട്വിറ്ററില്‍ പറയുന്നു.
ഈ കത്താണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.അഫ്ഗാനിലെ മനുഷ്യത്വവിരുദ്ധരായ ഭീകരവാദികളുടെ സര്‍ക്കാരിനെതിരെ ഗായിക സിതാര സംവിധായകന്‍ ജൂഡ് ആന്റണി എന്നിവര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പ്രതിഷേധവും വ്യക്തമാക്കി പ്രിഥ്വിരാജും രംഗത്തെത്തിയത്. നേരത്തെ അനുരാഗ് കശ്യപും സഹ്‌റയുടെ കത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…