Kerala

അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണം! എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല; പഠിപ്പിച്ചാൽ മാത്രമേ അത് ലഭിക്കൂ; പ്രിയാ വർഗീസിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പ്രിയവർഗീസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. അദ്ധ്യാപന പരിചയം കെട്ടുകഥയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഗവേഷണ കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നായിരുന്നു പ്രിയാ വർഗീസിന്റെ വാദം. സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ പദവിയെക്കുറിച്ചും പ്രിയാ വർഗീസ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്നായിരുന്നു ഹൈക്കോടതി നൽകിയ മറുപടി.

എൻഎസ്എസ് കോർഡിനേറ്റർ ഒന്നും അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാകില്ല. നാഷണൽ സർവീസ് സ്‌കീമിൽ എവിടെയാണ് അദ്ധ്യാപന ജോലി ഉള്ളത്? എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ധ്യാപനമെന്നാൽ ഗൗരവമുള്ള ജോലിയാണെന്നും ഹൈക്കോടതി പറഞ്ഞു. സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ പദവി സംബന്ധിച്ച വാദത്തിലാണ് കോടതിയുടെ പരിഹാസം

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലേയറ്റ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഇത്തരത്തിലെ വിമർശനം. സ്‌ക്രൂട്ടിനിങ് കമ്മിറ്റി പരിശോധിച്ച രേഖകൾ മാത്രമെ കോടതിയ്‌ക്ക് ആവശ്യമുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോയെന്നും പ്രിയ വർഗീസിനോട് കോടതി ചോദിച്ചു. സ്റ്റുഡന്റ് ഡയറക്ടറായ കാലയളവിൽ പഠിപ്പിച്ചിരുന്നോയെന്നും അദ്ധ്യാപന പരിചയം സാങ്കൽപ്പികമല്ലെന്നും ഹൈക്കോടതി വിമർശിച്ചു. അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണമെന്നും കോടതി വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

7 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

8 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

8 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

11 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

12 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

12 hours ago