Entertainment

പ്രിയനെ സ്വീകരിച്ച് പ്രേക്ഷകർ; ഷറഫുദ്ദീൻ നായകനാവുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിന് മികച്ച പ്രതികരണം

ആന്‍റണി സോണി ഷറഫുദ്ദീനെ നായകനാക്കി സംവിധാനം ചെയ്‍ത പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ മികച്ച പ്രതികരണം. കേരളത്തിലെ 177ല്‍ ഏറെ തിയറ്ററുകളിലാണ് ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടത്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ഒരു ചെറുപ്പക്കാരന്റെ കഥയാണിതെന്നും, തികച്ചും സന്തോഷവും സംതൃപ്തിയുമാണ് ഈ ചിത്രം കണ്ടിറങ്ങുമ്പൊഴേന്നുമാണ് പൊതുവേയുള്ള അഭിപ്രായം. ഷറഫുദ്ദീന്‍റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവാകും ഈ ചിത്രമെന്നും നായകപദവിയിലേക്കുള്ള ഷറഫുദ്ദീന്‍റെ ആദ്യപടിയാണിതെന്നുമുള്ള അഭിപ്രായങ്ങളാണ് എല്ലാവർക്കും.

ചെറിയ നഷ്ടപെടലുകൾ പോലും സഹിക്കാൻ സാധിക്കാത്ത ഒരു സമൂഹത്തിൽ, നഷ്ടങ്ങളിലും സന്തോഷം കണ്ടെത്തുന്ന പ്രിയദർശന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അനാർക്കലി മരക്കാർ, ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റു താരങ്ങൾ.

admin

Recent Posts

നവജാത ശിശുവിന്റെ കൊലപാതകം; ‘മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല; പ്രസവിച്ച ഉടൻ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു’; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞതെന്ന്…

6 mins ago

ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്റെ നയം !

കോൺഗ്രസ് മാനിഫെസ്റ്റോയെ വലിച്ചുകീറി ഒട്ടിച്ച് യോഗി ആദിത്യനാഥ്‌ ; വീഡിയോ കാണാം...

39 mins ago

കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞത് ആമസോൺ പാഴ്സൽ കവറിൽ; മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം; ചോര മരവിപ്പിച്ച കൊലപാതകത്തിൽ പ്രതികൾ ഉടൻ കുടുങ്ങും

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്തിൽ മനസാക്ഷിയെ മരവിപ്പിക്കും വിധത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ…

46 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; ക‍ഞ്ഞി വച്ച് സമരം തുടർന്ന് പ്രതിഷേധക്കാർ, ചർച്ചയ്ക്ക് ഗതാ​ഗത കമ്മീഷണർ

കൊച്ചി: ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാം.​ പരിഷ്കരണം നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്…

59 mins ago

ദില്ലിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; കൗൺസിലിം​ഗ് നല്‍കി വിട്ടയച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…

1 hour ago

ആപ്പിന്റെ മണ്ടത്തരത്തെ ട്രോളി കൊന്ന് അമിത് ഷാ !

എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ

2 hours ago