Celebrity

‘അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു’; രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ‘കൂലി’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ. കൂലിയുടെ നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സിന് എതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചു. രജനികാന്ത് നായകനായ കൂലിയുടെ പ്രൊമൊയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതി. കൂലിയുടെ പ്രൊമൊയില്‍ നിന്ന് വാ വാ ഗാനം നീക്കുകയോ, ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയെന്നുമാണ് പരാതി.

രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. രജനികാന്തിന്റെ നായകനായ കൂലി സിനിമയുടെ ഫസ്റ്റ് ലുക്ക് ചര്‍ച്ചയായിരുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്ക്ക് സാധിച്ചു. ദളപതി വിജയ്‌യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

anaswara baburaj

Recent Posts

ഭാര്യയും മകനും തന്നെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രി ! ആരോപണങ്ങൾക്കടിസ്ഥാനം സ്വത്ത് വിൽക്കാനുള്ള ശ്രമം തടഞ്ഞതെന്ന പ്രതികരണവുമായി ഭാര്യ

ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…

15 mins ago

ഗവർണർക്ക് തിരിച്ചടി !കേരളാ സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി

കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി.സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത…

26 mins ago

യൂറോപ്പ് യാത്രകള്‍ക്കു ചെലവേറും, ഷെങ്കന്‍ വീസ ഫീസ് 12% വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…

2 hours ago

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട !അന്ത്യവിശ്രമം തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…

2 hours ago

കൊടകര കുഴല്‍പ്പണക്കേസില്‍ എഎപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് ഇഡി

ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി

2 hours ago