ദില്ലി: തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയതെന്ന് പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്തരത്തിലുള്ള ഭേദഗതി വരുത്തുമ്പോള്‍ പിന്തുടരേണ്ട ചട്ടങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 ന്‍റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ജനാധിപത്യത്തിനായും ഭരണഘടനയ്ക്ക് വേണ്ടിയുമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. വിഷയത്തിലെ പ്രിയങ്ക ഗാന്ധിയുടെ ആദ്യത്തെ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം പുറത്ത് വരുന്നത്.
വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ ചീഫ് വിപ്പ് രാജി വച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമുണ്ടായിരുന്ന ജോതിരാദിത്യ സിന്ധ്യ ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയ നടപടിയെ പിന്തുണച്ചിരുന്നു.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…