priya
ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നായികയാണ് പ്രിയവാര്യർ.
ഫോര്‍ ഇയര്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടുമൊരുതിരിച്ചുവരവ് നടത്തുകയാണ് പ്രിയ. പ്രമോഷന്റെ അഭിമുഖത്തിനിടയില്‍ പ്രിയ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
തന്റെ ശരീരത്തില്‍ ആകെ 18 ടാറ്റൂ ഉണ്ടെന്ന് താരം പറയുന്നു. ആരും കാണാത്ത സ്ഥലത്തും ഞാന്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് വന്നതിനു ശേഷം എനിക്ക് പോസിറ്റീവ് ആയിട്ടുള്ള ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഓവര്‍ മെച്യൂരിറ്റി ഒന്നുമുള്ളതായി എനിക്ക് തോന്നിയിട്ടു പോലുമില്ലെന്ന് നടി പറയുന്നു.
‘ഞാന്‍ അനാവശ്യ എക്സ്പ്രഷനുകള്‍ ഒന്നും തന്നെ ഇടാറില്ല. അണിയറ പ്രവര്‍ത്തകര്‍ എന്താണോ നമ്മളോട് പറയുന്നത് അത് മാത്രമാണ് ഞാന്‍ ചെയ്യാറുള്ളത്. പക്ഷേ ആളുകള്‍ക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പലപ്പോഴും വിമര്‍ശനങ്ങളെ ഞാന്‍ ഗൗനിക്ക പോലുമില്ല അത് എന്നെ ബാധിക്കുന്നില്ല എന്നതാണ് സത്യം. എനിക്കൊരു അവസരം നഷ്ടപ്പെടുമ്പോള്‍ അച്ഛനും അമ്മയ്ക്കും ആണ് ഏറ്റവും കൂടുതല്‍ വിഷമം തോന്നാറുള്ളത്. വേറെ ഒരു കരിയര്‍ നോക്കാന്‍ അവരെന്നോട് പറഞ്ഞിട്ട് പോലുമില്ല. എല്ലാ രംഗങ്ങളും ചെയ്യുന്നതു പോലെ തന്നെയാണ് ഞാന്‍ സിനിമയുടെ ഇന്റിമേറ്റ് രംഗങ്ങളും ചെയ്യാറുള്ളത്. അതും അഭിനയത്തിന്റെ ഒരു ഭാഗം മാത്രമായാണ് കാണുന്നത്. അതിനെ വേര്‍തിരിച്ചു പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.
മുന്‍ കാമുകനുമായി എനിക്ക് ഇപ്പോഴും സൗഹൃദമുണ്ട്. ഞാന്‍ എടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരില്‍ എനിക്ക് സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. എന്നാല്‍, കലിപ്പന്‍ കാന്താരി മൂഡിലുള്ള പ്രണയം എനിക്ക് ഉണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാന്‍ പോലും ഞാന്‍ അനുവദിക്കില്ല. എനിക്ക് തന്നെ നന്നായി അറിയാം. സ്വന്തമായ തീരുമാനങ്ങളുണ്ട്. സിനിമയിലേക്ക് വന്ന ശേഷം ഒരുപാട് പൊസിറ്റീവ് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓവര്‍ മെച്യൂഡായതായി തോന്നിയിട്ടില്ല. സിനിമ വളരെ കുറവ് മാത്രമെ ലഭിക്കുന്നുള്ളൂ എന്നതില്‍ ഇടയ്ക്ക് വിഷമം തോന്നാറുണ്ട്. പിന്നെ നല്ല സിനിമ കിട്ടാന്‍ കാത്തിരിക്കുക എന്നത് മാത്രമേയുള്ളു’, പ്രിയ പറയുന്നു.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…