International

55 അടി ഉയരമുള്ള നിർമ്മാണത്തിലിരിക്കുന്ന ഹനുമാൻ പ്രതിമക്കെതിരെ കാനഡയിൽ ഖാലിസ്ഥാനികളുടെ പ്രതിഷേധം; ഇത് വെളുത്ത ക്രിസ്ത്യാനികളുടെ നാടാണെന്നും ഹിന്ദുക്കൾ പുറത്തുപോകണമെന്നും ആക്രോശം; ഏപ്രിലിൽ പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് ക്ഷേത്രം അധികൃതർ

ബ്രാംപ്ടൺ: കാനഡയിൽ നിർമ്മാണത്തിലിരിക്കുന്ന 55 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമയ്‌ക്കെതിരെ ഭീഷണി. കാനഡയിലെ ഗ്രെയ്റ്റർ ടൊറെന്റോ ഏരിയയിലുള്ള ഹിന്ദു സഭാ മന്ദിർ പരിസരത്ത് നിർമ്മാണത്തിനുള്ള ഹനുമാൻ പ്രതിമയ്‌ക്കെതിരെയാണ് ഇന്ത്യാ വിരുദ്ധരുടെ പ്രതിഷേധവും ഭീഷണിയും. ഖാലിസ്ഥാൻ വാദത്തെ അനുകൂലിക്കുന്ന ഭീകര സംഘടനകളുടെ ശക്തി കേന്ദ്രമാണ് ഈ പ്രദേശം. പ്രതിമ നിർമ്മാണത്തിനെതിരെ അധികൃതർക്ക് കൂട്ടപ്പരാതികൾ നൽകുകയും സമൂഹ മാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയുമാണ് ഇവർ. 55 അടി ഉയരമുള്ള പ്രതിമയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും 95 ശതമാനം പണികളും പൂർത്തിയായിക്കഴിഞ്ഞതായും ക്ഷേത്ര പുരോഹിതൻ അറിയിച്ചു. 2024 ഏപ്രിലിൽ ഹനുമാൻ ജയന്തി ദിനത്തിൽ അനാച്ഛാദനം നിശ്ചയിച്ചിരിക്കുകയുമാണ്.

പ്രതിമാ നിർമ്മാണം നടക്കുന്നത് സ്വകാര്യ വ്യക്തികളുടെ സംഭാവന ഉപയോഗിച്ച് സ്വകാര്യ ഭുമിയിലാണെന്നും മുനിസിപ്പാലിറ്റി ചട്ടങ്ങളൊന്നും ക്ഷേത്രം അധികൃതർ വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഉയരുന്ന പ്രതിഷേധങ്ങളും ഭീഷണിയും പ്രാദേശിക വാദവും മതത്തിനും വിശ്വാസത്തിനും എതിരെയുള്ള നീക്കമാണെന്നും ക്ഷേത്രം അധികൃതർ ആരോപിക്കുന്നു. ലോകത്തിലാകമാനം എൺപതിലധികം രാജ്യങ്ങളിൽ ഇരുന്നൂറോളം ഹിന്ദു പ്രതിമകൾ നിർമ്മിച്ചിട്ടുള്ള പ്രശസ്‌ത ശിൽപി രാജസ്ഥാൻ സ്വദേശിയായ നരേഷ് കുമാവത്തിന്റെ നേതൃത്വത്തിലാണ് കാനഡയിലെ ഈ ഹനുമാൻ പ്രതിമയുടെ നിർമ്മാണവും നടക്കുന്നത്.

കാനഡ ക്രിസ്ത്യൻ വെള്ളക്കാരുടെ രാജ്യമാണെന്നും ഹിന്ദുക്കൾ നാടുവിടണമെന്നും പ്രതിമ നിർമ്മാണവും കുടിയേറ്റവും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണികളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ ഹിന്ദുക്കൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം രാജ്യത്തുണ്ടെന്ന വാദവും ഉയരുന്നുണ്ട്. ബ്രാംപ്ടണിലെ ഖാലിസ്ഥാൻ ഭീകരരാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് അടുത്തകാലത്തായി നിരവധി തവണ ബ്രാംപ്ടൺ വേദിയായിട്ടുണ്ട്. ഫെബ്രുവരിയിൽ ഇവിടത്തെ രാമക്ഷേത്രം ഖാലിസ്ഥാനികൾ ആക്രമിച്ച് തകർത്തിരുന്നു. ജൂലൈയിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ഭാരത് മാതാ ക്ഷേത്രത്തിൽ പ്രതിഷേധം ഉണ്ടാകുകയും, കഴിഞ്ഞ നവംബർ മാസത്തിൽ ഇന്ത്യൻ എംബസി നടത്തിയ ഒരു ക്യാമ്പ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Kumar Samyogee

Recent Posts

റംസാനില്‍ നോമ്പുതുറക്കാനായി എത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും!മുഖ്യ പ്രതിയും മോഷണമുതൽ വിൽക്കാൻ സഹായിച്ചവരും പിടിയിൽ

ആലുവയിലെ വീട്ടിൽ നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.…

14 mins ago

പിണറായി സർക്കാരിലെ എല്ലാവർക്കും വെൽക്കം ടു സെൻട്രൽ ജയിൽ !

ശെടാ ! പിണറായിയും മലയാള സിനിമകളും തമ്മിൽ ഇങ്ങനൊരു ബന്ധമുണ്ടായിരുന്നോ ? വീഡിയോ കാണാം...

16 mins ago

ഇതിഹാസം പടിയിറങ്ങുന്നു ! ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഇതിഹാസ പേസർ ജെയിംസ് ആന്‍ഡേഴ്സണ്‍

ഇംഗ്ലീഷ് ഇതിഹാസ പേസർ ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലൈ 10 ന് വെസ്റ്റിൻഡീസിനെതിരെ ലോർഡ്‌സിൽ വച്ച്…

23 mins ago

സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ ദേശീയ വനിതാ കമ്മീഷൻ

സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ ദേശീയ വനിതാ കമ്മീഷൻ

36 mins ago

കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ കഴിയില്ല ! അന്ധകാരത്തിലേക്ക് നയിക്കുന്ന കോൺഗ്രസിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭുനേശ്വർ : ജൂൺ നാലിന് ഫലപ്രഖ്യാപനം വരുമ്പോൾ കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ…

41 mins ago

കൂടുതൽ സന്തോഷിക്കേണ്ട ! 75 വയസ്സ് തികഞ്ഞാലും നരേന്ദ്രമോദി മൂന്നാം തവണയും കാലാവധി പൂർത്തിയാക്കും ; അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഹൈദരാബാദ് : അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും കാലാവധി…

45 mins ago