ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ ഗുരുതിതർപ്പണത്തിനായുള്ള മിശ്രിതത്തിൽ ചുണ്ണാമ്പിന് പകരം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തിപ്പെടുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ രണ്ട് ജീവനക്കാർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയെങ്കിലും മറ്റ് ശിക്ഷണ നടപടികൾ കൈക്കൊണ്ടിട്ടില്ല. ഇത് ഭക്തരുടെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. നാല് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വിവാദ സംഭവം. കീഴ്ക്കാവ് ഭഗവതിയുടെ ഗുരുതി തർപ്പണത്തിനായുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ചേർക്കുന്ന ചുണ്ണാമ്പിന് പകരം ജീവനക്കാർ കലക്കിയത് ബ്ലീച്ചിംഗ് പൗഡറായിരുന്നു. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് മേൽശാന്തി ഉരുളി മാറ്റി വയ്ക്കുകയും ഗുരുതിതർപ്പണത്തിന് പുതിയ മിശ്രിതം ഉണ്ടാക്കി ചടങ്ങ് നടത്തുകയും ചെയ്തു. തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷണമുണ്ടായത്.
ഓരോ ക്ഷേത്രത്തിലെയും വിഗ്രഹത്തിന്റെ ഘടനയും ചൈതന്യഭാവവും അനുസരിച്ചാണ് പൂജാവിധികളും അർച്ചനകളും അഭിഷേകവുമൊക്കെ നിശ്ചയപ്പെട്ടിട്ടുള്ളത്. ബ്ലീച്ചിംഗ് പൗഡർ കലക്കിയത് ബിംബത്തിന് അശുദ്ധിയും ചൈതന്യലോപവും ലക്ഷ്യമിട്ടാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഭക്തർക്കിടയിൽ സംഭവത്തെ തുടർന്ന് പ്രതിഷേധമിരമ്പുകയാണ്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…