Spirituality

അയ്യപ്പ ധർമ്മ പ്രചരണം ലോക സമാധാനത്തിനുള്ള പ്രധാന വഴി; ആഗോള തലത്തിൽ സ്വാമി അയ്യപ്പ വോളന്റിയേഴ്‌സ് ഗ്രൂപ്പ് ആരംഭിക്കുമെന്ന് ടി പി ശ്രീനിവാസൻ അയ്യപ്പ സത്ര വേദിയിൽ ആഗോള അയ്യപ്പ ഭക്ത സംഗമത്തിനു തുടക്കമായി

റാന്നി: രാജ്യാന്തര തലത്തിലുൾപ്പടെ സ്വാമി അയ്യപ്പ വോളന്റീയർസ് ഗ്രൂപ്പ് ആരംഭിക്കുമെന്ന് മുൻ ഇന്ത്യൻ നയതന്ത്ര പ്രധിനിധി ടി പി ശ്രീനിവാസൻ പറഞ്ഞു . റാന്നിയിൽ നടക്കുന്ന അയ്യപ്പ സത്ര വേദിയിൽ ആഗോള അയ്യപ്പ ഭക്ത സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ധർമ്മ പ്രചരണം ലോക സമാധാനത്തിനുള്ള പ്രധാന വഴിയാണ്. സ്വാമി അയ്യപ്പ വോളന്റിയേഴ്‌സ് ഗ്രൂപ്പ് എന്ന ആശയം നടപ്പാക്കാൻ മുൻകൈയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .

ഇന്ത്യയെ എല്ലാവരും ബഹുമാനിക്കുന്നത് മൃദുവായ ശക്തി ആയതുകൊണ്ടാണ്. ഇന്ത്യ മൃദുവാണ് പക്ഷെ വളരെ ശക്തമാണ്. ഇന്ത്യൻ ആണവായുധ പദ്ധതി നടക്കാതിരിക്കാൻ ഹോമി ജെ ഭാഭയെ വെടി വച്ചിടുകയായിരുന്നെന്നാണ് പലരും ഇന്നും വിശ്വസിക്കുന്നത്. ഇന്ത്യ ശക്തിയായി വളരുന്നതിൽ പല രാജ്യങ്ങൾക്കും താത്പര്യമില്ല. ഇന്ത്യ ആറ്റമിക് ശക്തി ആയതിനു ശേഷമാണ് ന്യൂ യോർക്ക് ടൈംസിന്റെ മുഖ പേജിൽ നിറയെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചിത്രങ്ങൾ ഉൾപ്പടെ വാർത്തകൾ അച്ചടിച്ചത്. അശോകനും ബുദ്ധനും ഉള്ള ഇന്ത്യക്കെന്തിനാണ് ആണു ബോംബ് എന്നാണു വിദേശികൾ ചോദിച്ചത്. ചൈനയും പാകിസ്ഥാനും അതിർത്തി പങ്കിടുന്ന ഇന്ത്യക്ക് അണു ബോംബ് എന്നത് ഒരു ആവശ്യമാണെന്ന രീതിയിൽ നിലപാടെടുത്തപ്പോഴാണ് ഇന്ത്യ ആഗോള ശ്രദ്ധയിലേക്ക് വന്നത്.

ശബരിമല ആഗോള ടൂറിസം കേന്ദ്രം എന്നനിലയിലേക്ക് വളരണം. അഡ്വഞ്ചർ ആത്യാത്മിക ടൂറിസം പ്രോത്സാഹിപ്പിക്കണം. ശബരിമലയിൽ എത്തിച്ചേരൽ ദുഷ്കരമാണെന്നത് പോലും ആ മേഖലയിലെ സാധ്യതകൾ അനന്തമാക്കുന്നതാണ്. കേരളത്തിന്റെ വന്യ സൗന്ദര്യം മുഴുവൻ ദർശിക്കാൻ ശബരിമല യാത്രയോളം മികച്ച മറ്റൊരു യാത്രയില്ല. ബ്രഹ്‌മചര്യത്തിന്റെ മഹത്വവും കൂടി ചേരുമ്പോൾ ശബരിമല വ്രതവും തീർഥാടനവും ലോകത്തു മറ്റേതൊരു തീർഥാടനത്തെക്കാൾ പരമപ്രധാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ, എം ഗോപാൽ, ഉത്തംകുമാർ മുംബൈ, ദാമോദരൻ പിള്ള, ഗോപാൽ ജി, സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാല പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ സംസാരിച്ചു.

anaswara baburaj

Recent Posts

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

31 mins ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

56 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

2 hours ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

3 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

3 hours ago