തിരുവനന്തപുരം: ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യുനപക്ഷങ്ങളെ വേട്ടയാടുന്ന ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ കേരളത്തിലും നാളെ മുതൽ വൻ പ്രതിഷേധം. ഡിസംബർ 4, 5, 6, തീയതികളിലാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും റാലികളും ഐക്യദാർഢ്യ സമ്മേളനങ്ങളും നടക്കുക. ബംഗ്ലാദേശ് മതന്യുനപക്ഷ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. ഹിന്ദു ആചാര്യനും ഇസ്കോൺ സന്യാസിയുമായ പ്രഭു ചിന്മയ് കൃഷ്ണദാസിനെ ജയിലടച്ച നടപടി പിൻവലിച്ച് അദ്ദേഹത്തെ നിരുപാധികം മോചിപ്പിക്കുക എന്ന ആവശ്യം പ്രതിഷേധ സമ്മേളനങ്ങളിൽ ഉയരും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ സമ്മേളനങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബംഗ്ലാദേശിലെ മത ന്യുനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്.
കഴിഞ്ഞ ആഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കി സൈന്യത്തിന്റെ പിന്തുണയോടെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യവ്യാപകമായി ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങൾ അരങ്ങേറുകയാണ്. ന്യുനപക്ഷ വിഭാഗങ്ങളുടെ വീടും വ്യാപാര സഥാപനങ്ങളും ആരാധനാലയങ്ങളും ആക്രമണത്തിന് ഇരയായി. ഇതിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിലാണ് ചിന്മയ് കൃഷ്ണദാസിനെതിരെ കേസെടുത്ത് ജയിലിലടച്ചത്. ഇസ്കോണിനെ നിരോധിക്കാനുള്ള ശ്രമവും നടന്നു. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളിയിരുന്നു. ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വേട്ട അവസാനിപ്പിച്ചില്ലെങ്കിൽ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശികൾക്ക് ചികിത്സ നൽകില്ലെന്ന് കൊൽക്കത്തയിലെ ചില ആശുപത്രികളും നിലപാട് എടുത്തിട്ടുണ്ട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…