protest against mayor Arya Rajendran
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തുവരികയും വൻ വിവാദമാകുകയും ചെയ്തതോടെ തലസ്ഥാനത്ത് വൻ പ്രതിഷേധം ഉയരുന്നു. അഴിമതിക്കാരിയായ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ പ്രതിപക്ഷ സംഘടനകൾ തിരുവനന്തപുരം നഗരസഭാ പരിസരത്ത് പ്രതിഷേധം നടത്തുന്നത്.
ഭരണഘടനാ ലംഘനമാണ് മേയർ നടത്തിയതെന്നും എല്ലാ ആളുകളെയും ഒരുപോലെ കാണുമെന്ന സത്യപ്രതിജ്ഞാ ലംഘനം മേയർ ആര്യാ രാജേന്ദ്രൻ നടത്തിയെന്നുമാണ് വിമർശനം.ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരുവനന്തപുരം കോർപ്പറേഷനിലെ 2395ഓളം താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിക്കുന്നതായിരുന്നു വിമർശനത്തിന് ആധാരമായ ആര്യയുടെ കത്ത്. ഇക്കാര്യം വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ആര്യ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ എഴുതിയ കത്ത് ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്തുവന്നതോടെ വിവാദമാകുകയായിരുന്നു.
കത്ത് വിവാദമായതിന് പിന്നാലെയാണ് മറ്റൊരു കത്ത് കൂടി പുറത്തുവന്നു. നഗരസഭയിൽ നിന്നായിരുന്നു രണ്ടാമത്തെ കത്ത്. എസ്എടി ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒമ്പത് പേരെ നിയമിക്കാൻ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭയിൽ നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് ലഭിച്ചത്. നഗരസഭാ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിലാണ് കത്ത് അയച്ചിരിക്കുന്നത്. ഒക്ടോബർ 24ന് അയച്ച കത്തായിരുന്നു ഇത്.
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…