mahsa-amini-protest
ലണ്ടൻ : മഹ്സ അമിനിയുടെ മരണത്തോടനുബന്ധിച്ച് ലണ്ടനിലെ ഇറാനിയൻ എംബസിക്ക് പുറത്ത് അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പോലീസിന് നേരെ കല്ലെറിയുകയും, അഞ്ച് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇറാനിലെ 22 കാരിയായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം നൈറ്റ്‌സ്‌ബ്രിഡ്ജ് കോമ്പൗണ്ടിന് പുറത്ത് ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. ശിരോവസ്ത്ര നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇറാന്റെ സദാചാര പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബർ 16 ന് അവർ മരണപ്പെടുകയും ചെയ്തു.
പ്രതിഷേധക്കാർ പോലീസ് ലൈനുകൾ ലംഘിച്ച് എംബസി കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗം നടത്തിയതായി ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു,
ഏറ്റുമുട്ടലിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നുവെങ്കിലും അവ ഗുരുതരമല്ല.
അമിനിയുടെ കസ്റ്റഡി മരണത്തിൽ ബ്രിട്ടനും ഇറാനും തമ്മിലുള്ള ശത്രുത വർദ്ധിക്കുന്ന സമയത്താണ് ലണ്ടനിൽ പ്രതിഷേധം ആളിക്കത്തുന്നത് . ഹൃദയാഘാതം മൂലമാണ് ഇര മരിച്ചതെന്നും മോശമായി പെരുമാറിയില്ലെന്നും ഇറാൻ പോലീസ് പറഞ്ഞു, എന്നാൽ അവരുടെ കുടുംബം മരണത്തിൽ സംശയം പ്രകടിപ്പിച്ചു
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…