mallikarjun kharge and piyush goyal
ദില്ലി : രാജസ്ഥാനിലെ അൽവാറിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെയിലെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നായ, എലി പരാമർശങ്ങൾക്കെതിരെ പാർലമെന്റിൽ പ്രതിഷേധം. ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ രാജ്യസഭയിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്തുവന്നു. സംസ്കാരശൂന്യമായ പരാമർശങ്ങൾ നടത്തിയ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
എന്നാൽ മാപ്പ് പറയില്ല എന്നും പരാമർശങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തന്റെ പരാമർശം പാർലമെന്റിന് പുറത്തായിരുന്നുവെന്നും പാർലമെന്റിൽ പറയേണ്ട വിഷയമല്ലെന്നുമാണ് ഖാർഗെയുടെ ന്യായീകരണം.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് കോൺഗ്രസ് ആണ്. ബിജെപിയുടെ ഒരു പട്ടി പോലും രാജ്യത്തിനായി മരിച്ചിട്ടില്ല. വാക്കുകളിൽ പുലിയായ ബിജെപി നേതാക്കൾ പ്രവൃത്തിയിൽ എലിയാണെന്നും ഖാർഗെ പരിഹസിച്ചിരുന്നു.
സംഭവത്തിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ അതൃപ്തി രേഖപ്പെടുത്തി. നിങ്ങൾ ഉത്തരവാദിത്തമുള്ള നേതാക്കളാണ്. വാക്കുകളിലും പ്രവൃത്തിയിലും ആ പക്വത കാണിക്കണം. ലോകം ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുകയാണെന്ന് മറക്കരുതെന്ന് രാജ്യസഭാ അദ്ധ്യക്ഷനായ ധൻകർ ഓർമ്മിപ്പിച്ചു.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…